2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരുപാട് സര്‍പ്രൈസ് നിറഞ്ഞതാണെന്ന് ആദ്യം തന്നെ മനസ്സിലാക്കിത്തന്നു. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ഭ്രമയുഗം, ആടുജീവിതം, ആവേശം, വര്‍ഷങ്ങള്‍ക്കുശേഷം തുടങ്ങിയ ചിത്രങ്ങള്‍ വിജയമായപ്പോള്‍ എല്ലാവരും പ്രതീക്ഷയര്‍പ്പിച്ച മലൈക്കോട്ടൈ വാലിബന്‍ വീഴുന്ന കാഴ്ചയാണ് കണ്ടത്. ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ അഞ്ചക്കള്ളകോക്കാന്‍ കളക്ഷന്‍ താഴേക്കാണ്.
27-ാം ദിവസം വെറും 2 ലക്ഷം രൂപ കളക്ഷന്‍ നേടി.അഞ്ചക്കള്ളകോക്കാന്‍ ഇന്ത്യയില്‍ നിന്ന് 2.77 കോടിയും ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി 2.66 കോടിയും നേടി.
ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് നിര്‍മ്മിച്ച് സഹോദരന്‍ ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയുന്ന അഞ്ചക്കള്ളകോക്കാന്‍ കാണാന്‍ ആളുകള്‍ എത്തുന്നുണ്ട്.കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഒരു സാങ്കല്‍പ്പിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.
ലുക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ് ജോസ്, മെറിന്‍ ഫിലിപ്പ്, മണികണ്ഠന്‍ ആചാരി, മേഘ തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.