Webdunia - Bharat's app for daily news and videos

Install App

കാവ്യ എന്ന് അവതാരക പറഞ്ഞപ്പോൾ മഞ്ജു എന്ന് ദിലീപ് - കൈയടിച്ച് ആരാധകർ

കാവ്യയെന്ന് അവതാരക, മഞ്ജുവിനെ കുറിച്ച് പറഞ്ഞ് ദിലീപ് !

Webdunia
തിങ്കള്‍, 11 മാര്‍ച്ച് 2019 (12:02 IST)
ഏറെ വിവാദങ്ങൾക്കൊടുവിലാണ് മഞ്ജു വാര്യരും ദിലീപും വിവാഹമോചിതരായതും കുറച്ച് വർഷങ്ങൾക്ക് ശേഷം ദിലീപ് കാവ്യയെ രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തത്. ഇപ്പോഴും മഞ്ജുവും ദിലീപും ശത്രുതയിലാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ, അങ്ങനെയല്ലെന്ന് ദിലീപ് വീണ്ടും തെളിയിക്കുകയാണ്. 
 
അടുത്തിടെ ദിലീപ് പരസ്യമായി മഞ്ജുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സീ കേരളം എന്ന ചാനലിൽ സുരാജ് വെഞ്ഞാറമൂട് അവതാരകനായി എത്തിയ ഒരു പ്രോഗ്രാമിലാണ് ഈ സംഭവം നടന്നത്. ടിക് ടോക്കിൽ വൈറലായി കൊണ്ടിരിക്കുന്ന ഡെവിൾ കുഞ്ചു എന്ന പെൺകുട്ടിയെ സുരാജ് പരിചയപ്പെടുത്തുന്ന സമയത്തായിരുന്നു ദിലീപ് കാവ്യയെ കുറിച്ചും മഞ്ജുവിനെ കുറിച്ചും പറഞ്ഞത്. 
 
ഇതിനിടെയിൽ താൻ ചെറിയ കുട്ടിയാണെന്ന് പറഞ്ഞ ഡെവിൾ കുഞ്ചുവിനെ ദിലീപ് അതിശയത്തോടെ നോക്കുകയും ചെറിയ കുട്ടിയെന്നല്ല വലിയ കുട്ടിയാണെന്ന് പറയണമെന്നും പറയുന്നുണ്ട്. അപ്പോഴാണ് അവതാരക കുട്ടിയായിരുന്ന സമയത്താണ് കാവ്യ അഭിനയത്തിലേക്ക് വന്നതെന്ന് പറയുന്നത്. 
 
സ്കൂളിൽ പഠിക്കുന്ന സമയത്തായിരുന്നു പലരും തന്റെ നായികയായി അഭിനയിച്ചതെന്ന് ദിലീപും പറയുന്നു. കാവ്യയെ കുറിച്ച് അവതാര പറഞ്ഞപ്പോൾ ദിലീപ് ഉടൻ പറഞ്ഞത് മഞ്ജു വാര്യരെ പറ്റിയായിരുന്നു. മഞ്ജു തന്റെ സിനിമയിൽ നായികയായി അഭിനയിക്കുമ്പോൾ വെറും 13 വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് ദിലീപ് ഓർത്തെടുത്തു.
 
മഞ്ജുവെന്ന് ദിലീപ് പറഞ്ഞപ്പോൾ സദസിൽ വൻ കൈയ്യടിയാണ് ഉണ്ടായത്. ദിലീപിന് ഇപ്പോഴും മഞ്ജുവിനോട് യാതോരു ശത്രുതയും ഇല്ലെന്ന് ഈ വാക്കുകളിലൂടെ മനസിലാകുമെന്നാണ് ദിലീപ് ആരാധകർ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments