അതിജീവനയാത്ര, ഒടിയൻ മാണിക്യന്റെ നൂറ് ദിനങ്ങൾ !
വിമർശനങ്ങളിൽ നിന്നും ഫീനിക്സ് പക്ഷിയായി കുതിച്ചുയർന്നു ഒടിയൻ, നൂറാം ദിനത്തിലേക്ക് !
വമ്പൻ ഹൈപ്പിൽ വന്ന ചിത്രമാണ് ഒടിയൻ. പ്രഖ്യാപനം മുതൽ തന്നെ ഒടിയനു വേണ്ടി ആരാധകർ കാത്തിരുന്നു. അത് തന്നെയായിരുന്നു ചിത്രത്തെ മോശമായി ബാധിച്ചതും. എന്നാൽ വിമർശനങ്ങളെ അതിജീവിച്ച് ഒടിയൻ നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്.
2018 ഡിസംബർ 14 നായിരുന്നു ചിത്രം റിലീസിനെത്തിയത്. പരസ്യസംവിധായകനായ ശ്രീകുമാര്‍ മേനോന്റെ ആദ്യചിത്രമാണ് ‘ഒടിയന്‍’. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു ചിത്രം നിർമിച്ചത്.
ആകാശത്തോളം പ്രതീക്ഷകള്‍ തന്ന് ആഴക്കടലോളം നിരാശയിലേക്ക് കൂപ്പുകുത്തിച്ചെന്നും അങ്ങനെയല്ല, ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ഒടിയൻ എന്നും സമ്മിശ്രമായ പ്രതികണങ്ങളാണ് ചിത്രത്തിന് കേൾക്കേണ്ടി വന്നത്. വിമർശനങ്ങളെയും ആദ്യദിവസങ്ങളിലെ സൈബർ ആക്രമണങ്ങളെയും അതിജീവിച്ച് ഒടിയൻ ബോക്സ് ഓഫീസിൽ പിടിച്ചു കയറുന്ന കാഴ്ചയാണ് പ്രേക്ഷകർ പിന്നെ കണ്ടത്.