Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയം കൈമാറി രണ്‍ബീറും രശ്മികയും,'അനിമല്‍'ലെ മനോഹരമായ ഗാനം

പ്രണയം കൈമാറി രണ്‍ബീറും രശ്മികയും,'അനിമല്‍'ലെ മനോഹരമായ ഗാനം

കെ ആര്‍ അനൂപ്

, ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (10:36 IST)
രണ്‍ബീര്‍ കപൂറിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'അനിമല്‍'.ആക്ഷന്‍ ത്രില്ലര്‍ സിനിമയിലെ മനോഹരമായ ഗാനം നാളെയെത്തും.ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, മലയാളം ഭാഷകളിലായി പാട്ട് റിലീസ് ചെയ്യും. തനിക്ക് വ്യക്തിപരമായി ഈ ഗാനം വളരെയധികം ഇഷ്ടമായെന്ന് നടി രശ്മിക മന്ദാന പറഞ്ഞു. 
 
അനില്‍ കപൂരാണ് രണ്‍ബീറിന്റെ അച്ഛനായി എത്തുന്നത്. രശ്മിക മന്ദാന നായികയാകുന്നു. 
നേരത്തെ സെപ്റ്റംബറില്‍ അനിമല്‍ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നു. ജവാന്‍ റിലീസിന് എത്തുന്നത് കണക്കിലെടുത്ത് അനിമല്‍ റിലീസ് മാറ്റുകയായിരുന്നു. ഒരു മുഴുനീള മാസ്സ് റോളിലാണ് രണ്‍ബീര്‍ എത്തുന്നത്. ഡിസംബര്‍ ഒന്നിനാണ് സിനിമയുടെ റിലീസ്. ഗ്യാങ്സ്റ്റര്‍ ഡ്രാമ ആക്ഷന്‍ ത്രില്ലര്‍ ആണ് സിനിമ എന്നാണ് വിവരം.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയ നായകനാകാന്‍ ഷെയ്ന്‍ നിഗം,ബാബുരാജും ഷൈന്‍ ടോം ചാക്കോയും കൂടെ, പുതിയ ചിത്രം വരുന്നു