Select Your Language

Notifications

webdunia
webdunia
webdunia
webdunia

70 കോടി വാങ്ങി അനിമലില്‍ അഭിനയിച്ച് റണ്‍ബീര്‍, രശ്മിക വാങ്ങിയതും കോടികള്‍ ! കരിയറിലെ ഏറ്റവും ഉയര്‍ന്ന തുക ചോദിച്ച് നടി

Ranbir Kapoor rashmika mandhana animal movie Bollywood movie Ranbir Kapoor salary rashmika mandanna salary

കെ ആര്‍ അനൂപ്

, വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (10:14 IST)
ബോളിവുഡ് സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ് ആനിമല്‍.റണ്‍ബീര്‍ കപൂറിന്റെ നായികയായി രശ്മിക മന്ദാനയാണ് എത്തുന്നത്.സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി റണ്‍ബീര്‍ കപൂര്‍ പ്രതിഫലം ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കഴിഞ്ഞദിവസം ടീസര്‍ പുറത്തിറങ്ങിയിരുന്നു. ഡിസംബര്‍ ഒന്നിനാണ് റിലീസ്. സിനിമയ്ക്കായി വലിയ തയ്യാറെടുപ്പുകള്‍ റണ്‍ബീര്‍ നടത്തിയിരുന്നു. സാധാരണ സിനിമയ്ക്ക് 25 മുതല്‍ 30 കോടി വരെ വാങ്ങാറുള്ള നടന്‍ ഇത്തവണ അതിന്റെ ഇരട്ടിയില്‍ കൂടുതല്‍ ചോദിച്ചു.
 
റണ്‍ബീര്‍ കപൂര്‍ പ്രതിഫലമായി ആവശ്യപ്പെട്ടത് 70 കോടിയാണെന്നാണ് ലഭിക്കുന്ന വിവരം.ചിത്രത്തിലെ നായിക രശ്മികയും കരിയറിലെ ഏറ്റവും ഉയര്‍ന്ന തുക ചോദിച്ചു.
  
പുഷ്പ ആദ്യഭാഗത്തില്‍ അഭിനയിക്കാന്‍ രണ്ടുകോടി രൂപ പ്രതിഫലം ഉണ്ടായിരുന്ന രശ്മിക രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ നാലു കോടി ചോദിച്ചു.
 തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരുടെ ലിസ്റ്റിലും രശ്മികയുടെ പേരും എത്തി. അനിമല്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനും നാലു കോടിയാണ് നടി ചോദിച്ചത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകന് ഖുശ്ബുവിനോടുള്ള അടുപ്പം ശിവാജി ഗണേശനെ ചൊടിപ്പിച്ചു; ഒടുവില്‍ പ്രഭു ആ ബന്ധം ഉപേക്ഷിച്ചു !