Webdunia - Bharat's app for daily news and videos

Install App

അനിയത്തിപ്രാവ് ചാക്കോച്ചന്‍ ചെയ്യേണ്ട സിനിമയായിരുന്നില്ല, അതില്‍ നായകനാകേണ്ടിയിരുന്നത് ഞാന്‍; വെളിപ്പെടുത്തലുമായി കൃഷ്ണ

Webdunia
വ്യാഴം, 31 മാര്‍ച്ച് 2022 (11:46 IST)
മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് അനിയത്തിപ്രാവ്. 1996 മാര്‍ച്ച് 26 നാണ് സിനിമ റിലീസ് ചെയ്തത്. അനിയത്തിപ്രാവിന്റെ 25 വര്‍ഷം കഴിഞ്ഞ ദിവസമാണ് മലയാള സിനിമാലോകം ആഘോഷിച്ചത്. കുഞ്ചാക്കോ ബോബനും ശാലിനിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അനിയത്തിപ്രാവ് ഫാസിലാണ് സംവിധാനം ചെയ്തത്.
 
അനിയത്തിപ്രാവില്‍ ആദ്യം നായകനായി തീരുമാനിച്ചത് തന്നെയായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് നടന്‍ കൃഷ്ണ ഇപ്പോള്‍. നിര്‍ഭാഗ്യവശാല്‍ അനിയത്തിപ്രാവില്‍ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടെന്നും ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണ പറഞ്ഞു.
 
' ഞാനും ചാക്കോച്ചനും ഒരു സമയത്താണ് സിനിമയിലേക്ക് എത്തുന്നത്. ചാക്കോച്ചന്‍ അനിയത്തിപ്രാവിന്റെ 25-ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ എനിക്ക് ഒരുപാട് വിഷമം വന്നു. ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണ് അത്. എന്തോ നിര്‍ഭാഗ്യവശാല്‍ എനിക്കാ പടം പോയി,' കൃഷ്ണ പറഞ്ഞു.
 
ഞാനും സിനിമയില്‍ എത്തിയിട്ട് ഇത്രയും വര്‍ഷമായി. ഞാനും സീനിയറായി ആ ലെവലില്‍ നില്‍ക്കേണ്ട ആളാണ്. സിനിമ എന്ന് പറയുന്നത് ഒരു ഭാഗ്യമാണ്. ആഗ്രഹിച്ചിട്ട് കാര്യമില്ല. നമുക്ക് ദൈവം കൊണ്ടുതരുന്ന അവസരമാണ്. ഇപ്പോഴത്തെ സിനിമയില്‍ നമ്മളൊന്നും അത്ര മസ്റ്റല്ല. കാരണം ഒരുപാട് ആക്ടേഴ്സ് ഉണ്ടെന്നും കൃഷ്ണ പറഞ്ഞു.
 
അനിയത്തിപ്രാവിന്റെ കാര്യത്തില്‍ എന്തോ ഒരു കണ്‍ഫ്യൂഷന്‍ വന്നു. ആ സമയത്താണ് കുഞ്ചാക്കോ ബോബന്‍ കയറിപോയത്. അന്ന് തുടങ്ങിയ സമയദോഷം ഇന്നും ഉണ്ടെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എ ഐ സമൂഹത്തെ തന്നെ പുതുക്കിപണിയുന്നു, ടെക്നോളജി ജോലിയില്ലാതാക്കിയില്ലെന്നാണ് ചരിത്രമെന്ന് മോദി

മനുഷ്യ-വന്യജീവി സംഘര്‍ഷം: പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ സഹായം

വേനല്‍ച്ചൂട്: സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജോലി സമയത്തില്‍ പുനക്രമീകരണം

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി വളരെ നല്ല വ്യക്തി ബന്ധമാണെന്ന് ഡൊണാള്‍ഡ് ട്രംപ്

2026ൽ തമിഴ്‌നാട് പിടിച്ചെടുക്കണം, പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി വിജയ്

അടുത്ത ലേഖനം
Show comments