കെജിഎഫ് രണ്ടാംഭാഗം റിലീസിന് ഒരുങ്ങുകയാണ്. മലയാളി പ്രേക്ഷകരും സിനിമയ്ക്കായി കാത്തിരിക്കുന്നു എന്നതിന് തെളിവാണ് ട്രെയിലറില്‍ ലഭിച്ച സ്വീകാര്യത.മലയാളം പതിപ്പ് ട്രെയിലര്‍ 9.5 മില്യണ്‍ കാഴ്ചക്കാര്‍ കണ്ടുകഴിഞ്ഞു. അതേസമയം മലയാളത്തില്‍ യാഷ് അവതരിപ്പിച്ച റോക്കിക്ക് ശബ്ദം നല്‍കിയത് ആരാണെന്ന് അറിയാമോ ?
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	സിനിമയിലെ കേന്ദ്രകഥാപാത്രമായ യാഷ് അവതരിപ്പിച്ച റോക്കിക്ക് ശബ്ദം നല്‍കിയത് അരുണ്‍ സിഎം എന്ന ഡബിങ് ആര്‍ട്ടിസ്റ്റാണ്. അദ്ദേഹം തന്നെയാണ് ആദ്യഭാഗത്തിലും ശബ്ദം നല്‍കിയത്.
 
									
										
								
																	
	 
	സ്‌ക്രീനില്‍ യാഷ് അഭിനിയിക്കുന്നതിനോട് നൂറ് ശതമാനം നീതി പുലര്‍ത്തും വിധത്തില്‍ തന്നെ ഡബിങിലും എഫര്‍ട് എടുത്തെങ്കില്‍ മാത്രമേ പ്രേക്ഷകന് അത് അനുഭവപ്പെടുകയുള്ളു എന്നാണ് മലയാളം പതിപ്പിന് സംഭാഷണങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ പറഞ്ഞത്.