Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യദിനം തിയറ്ററുകളില്‍ പകുതിയിലേറെ സീറ്റുകളും കാലി; അനിയത്തിപ്രാവ് സൂപ്പര്‍ഹിറ്റായത് ഇങ്ങനെ

ആദ്യദിനം തിയറ്ററുകളില്‍ പകുതിയിലേറെ സീറ്റുകളും കാലി; അനിയത്തിപ്രാവ് സൂപ്പര്‍ഹിറ്റായത് ഇങ്ങനെ
, വെള്ളി, 25 മാര്‍ച്ച് 2022 (15:20 IST)
1997 മാര്‍ച്ച് 26 നാണ് ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് റിലീസ് ചെയ്തത്. ആ സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ഇപ്പോള്‍ 25 വയസ് തികഞ്ഞിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍ എന്ന സൂപ്പര്‍സ്റ്റാര്‍ ജനിച്ചത് അനിയത്തിപ്രാവിലൂടെയാണ്. ശാലിനിയാണ് കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയത്. കുഞ്ചാക്കോ ബോബന്റെ സിനിമാ അരങ്ങേറ്റമായിരുന്നു ഈ ചിത്രം. ബാലതാരമായി സിനിമയിലെത്തിയ ശാലിനി ആദ്യമായി നായികാ വേഷത്തില്‍ അഭിനയിച്ചതും ഈ ചിത്രത്തിലൂടെയാണ്. 
 
അനിയത്തിപ്രാവിന്റെ ആദ്യദിനം വളരെ നിശബ്ദമായിരുന്നു. പുതുമുഖ അഭിനേതാക്കളെ വെച്ച് ഫാസില്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അത് ഇത്ര വലിയ ഹിറ്റാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ആദ്യദിനങ്ങളില്‍ അനിയത്തിപ്രാവിന് 40 ശതമാനം പേരെ തിയേറ്ററുകളില്‍ ഉണ്ടായിരുന്നുള്ളൂ. പകുതിയില്‍ അധികം സീറ്റുകളും കാലിയായിരുന്നു. എന്നാല്‍ ആദ്യ ഷോ കഴിഞ്ഞതോടെ മൗത്ത് പബ്ലിസിറ്റിയിലൂടെ അനിയത്തിപ്രാവ് കയറി കൊളുത്തി. രാത്രി ആകുമ്പോഴേക്കും തിയറ്ററുകളിലേക്ക് കുടുംബപ്രേക്ഷകര്‍ ഇരച്ചെത്തി. ആദ്യ പ്രദര്‍ശനം ആളൊഴിഞ്ഞ തിയറ്ററുകളില്‍ ആയിരുന്നെങ്കിലും തന്റെ സിനിമ വിജയിക്കുമെന്ന പ്രതീക്ഷ റിലീസിനു മുന്‍പ് തന്നെ ഫാസിലിനുണ്ടായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളെ കാണാന്‍ നടി ലെന പോലെയാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ? എന്നാല്‍ സിനിമയില്‍ അഭിനയിക്കാം !