Select Your Language

Notifications

webdunia
webdunia
webdunia
webdunia

'യെല്ലോ ഡ്രീംസ്'; തല്ലു കേസിലെ നടി അഞ്ജലിയെ മറന്നോ ? പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

Thekkan thallu case Movie Review

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 ഫെബ്രുവരി 2023 (10:15 IST)
ബിജു മേനോന്റെ ഓണചിത്രമായി തിയേറ്ററുകളില്‍ എത്തിയ ഒരു തെക്കന്‍ തല്ലു കേസിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അഞ്ജലി സത്യനാഥ്. ചിത്രം ഒ.ടി.ടിയിലും ടെലിവിഷനിലും പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ചന്ദ്രിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ജലി സത്യനാഥിനെ തിരയുകയാണ് ആരാധകര്‍.
 
താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ ലോകത്ത് നിന്ന് അഭിനയത്തിലേക്ക് എത്തിയത് അപ്രതീക്ഷിതമായായിരുന്നു എന്ന് നടി അഞ്ജലി സത്യനാഥന്‍ പറയാറുണ്ട്. 
രണ്ട് ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ച് സിനിമയിലേക്ക് എത്തിയ നടി 'സൂഫിയും സുജാത'യിലും തെക്കന്‍ തല്ലുകേസിലും അഭിനയിച്ചു.തെക്കന്‍ തല്ലുകേസിലെ ചന്ദ്രിക എന്ന കഥാപാത്രം കൈയ്യടി വാങ്ങി. ഈ സിനിമയിലൂടെ നടിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു.
ഒരു ഇടവേളയ്ക്കു ശേഷം ശ്രീനിവാസന്‍ സിനിമ ലോകത്തേക്ക് തിരിച്ചെത്തുന്ന 'കുറുക്കന്‍'എന്ന സിനിമയിലും അഞ്ജലി അഭിനയിക്കുന്നുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോണ്‍സ്റ്ററും ഏലോണും തീയറ്ററുകളില്‍ എത്തിയതിന് പിന്നില്‍ ! പുതിയ സിനിമയെ കുറിച്ച് സംവിധായകന്‍ ഒമര്‍ ലുലു