Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിവിക് ചന്ദ്രനെതിരെയുള്ള മീടു കേസിൽ അതിജീവിതയെ വിശ്വസിക്കുന്നില്ലെന്ന് ജെ ദേവിക, ദേവിക സാംസ്കാരിക രംഗത്തെ വരേണ്യതയുടെ പ്രതിനിധിയെന്ന് അശോകൻ ചെരുവിൽ

സിവിക് ചന്ദ്രനെതിരെയുള്ള മീടു കേസിൽ അതിജീവിതയെ വിശ്വസിക്കുന്നില്ലെന്ന് ജെ ദേവിക,  ദേവിക സാംസ്കാരിക രംഗത്തെ വരേണ്യതയുടെ പ്രതിനിധിയെന്ന് അശോകൻ ചെരുവിൽ
, വ്യാഴം, 21 ജൂലൈ 2022 (19:24 IST)
മീടു ആരോപണം നേരിടുന്ന സിവിക് ചന്ദ്രനെ പിന്തുണച്ച് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ജെ ദേവിക. കേരളത്തിൽ സിപിഎമ്മിനെ നേരിട്ടു വിമർശിക്കുന്നവരെ സാമൂഹ്യനീതി കേസുകളിൽ കുടുക്കി അവരുടെ ക്രെഡിബിലിറ്റി തകർക്കാൻ കാര്യമായ ശ്രമം നടക്കുന്നുണ്ടെന്നും സിവികിനെതിരായ ലൈംഗികാതിക്രമകേസ് അങ്ങനെയുള്ളതല്ലെന്ന് തെളിഞ്ഞാൽ മാത്രമെ സിവിക് ചന്ദ്രനെ താൻ തള്ളി പറയുകയുള്ളുവെന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ജെ ദേവിക പറയുന്നു.
 
അതേസമയം ജെ ദേവിക സാംസ്കാരിക രംഗത്തെ വരേണ്യതയുടെ പ്രതിനിധിയാണ് ജെ ദേവികയെന്നും. ഒരു വക ഗൃഹാതുരതയും പ്രതികാരവുമാണ് അവരെ നയിക്കുന്നതെന്നും അശോകൻ ചെരുവിൽ പ്രതികരിച്ചു. അതേസമയം അതിജീവിതയെ സമൂഹത്തിന് മുന്നിൽ സംശയത്തിൻ്റെ നിഴലിൽ നിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി എഴുത്തുകാരി സി എസ് ചന്ദ്രിക അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് കേസിൽ സിവിക് ചന്ദ്രൻ്റെ അറസ്റ്റ് വൈകുന്നതെന്നും ചന്ദിക ചോദിക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

CBSE Result 2022:സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം: പ്രഖ്യാപിക്കുന്ന തീയതി,സമയം വെബ്സൈറ്റ് എന്നിവയറിയാം