Publish Date: Sat, 26 Jun 2021 (11:08 IST)
Updated Date: Sat, 26 Jun 2021 (11:12 IST)
അച്ഛന്റെ ഓര്‍മ്മകളിലാണ് ആന്‍ അഗസ്റ്റിന്‍. ആനിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച വര്‍ഷമാണ് അച്ഛന്‍ അഗസ്റ്റിന്‍ മരിച്ചത്. പലപ്പോഴും അച്ഛനെ ഞാന്‍ ഉറക്കെ വിളിക്കാറുണ്ടെന്നും അച്ഛന്‍ ആ വിളിക്ക് മറുപടി നല്‍കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുമെന്നും നടി പറഞ്ഞിരുന്നു. അച്ഛന്‍ ഒപ്പമുള്ള ബാല്യകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി.
സുരാജിന്റെ നായികയായി സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് ആന്‍ അഗസ്റ്റിന്‍.എം മുകുന്ദന്റെ ചെറുകഥയായ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യെ ആസ്പദമാക്കിയാണ് പുതിയ സിനിമ വരുന്നത്.ക്ലിന്റ്'എന്ന ചിത്രം ഒരുക്കിയ ഹരികുമാറാണ് ഈ സംവിധാനം ചെയ്യുന്നത്.