Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫഹദ് ഫാസിലും അന്ന ബെന്നും തർക്കത്തിൽ, ആ ദിവസം സെറ്റിലാകെ നിശബ്ദതയായിരുന്നു!

ഫഹദ് ഫാസിലും അന്ന ബെന്നും തർക്കത്തിൽ, ആ ദിവസം സെറ്റിലാകെ നിശബ്ദതയായിരുന്നു!

നിഹാരിക കെ.എസ്

, വ്യാഴം, 27 ഫെബ്രുവരി 2025 (15:40 IST)
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയെത്തി മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് അന്ന ബെൻ. കുമ്പളങ്ങി നൈറ്റ്സിൽ ബേബി മോൾ എന്ന കഥാപാത്രമായാണ് അന്നയെത്തിയത്. ഇപ്പോൾ മലയാളം കടന്ന് തമിഴിലും തെലുങ്കിലും അന്ന തിളങ്ങുകയാണ്. ഫഹദിനൊപ്പമുള്ള അന്നയുടെ കോമ്പിനേഷൻ രം​ഗങ്ങളും പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദിനൊപ്പമുള്ള രം​ഗത്തേക്കുറിച്ച് പറയുകയാണ് അന്ന.
 
ഫഹദിന്റെ എനർജി കാരണമാണ് തനിക്കും അങ്ങനെ അഭിനയിക്കാൻ കഴിഞ്ഞതെന്ന് അന്ന പറയുന്നു. അതോടൊപ്പം ആരുമായും പെട്ടെന്ന് കെമിസ്ട്രിയുണ്ടാക്കുന്ന ആളാണ് ഫഹദെന്നും നടി കൂട്ടിച്ചേർത്തു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു നടി. 
 
'ഞാൻ ഒരു പുതുമുഖം ആയതുകൊണ്ട് തന്നെ എന്നെ ഒരുപാട് സമ്മർദത്തിലാക്കാൻ അവർക്ക് താല്പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ അവസാന ഭാ​ഗത്തേക്ക് ആണ് ആ രം​ഗം വച്ചിരുന്നത്. എനിക്കിപ്പോഴും ഓർമയുണ്ട്, ആ ദിവസം സെറ്റിലാകെ നിശബ്ദതയായിരുന്നു. ഞാൻ സെറ്റിലേക്ക് വന്നപ്പോൾ ആരും എന്നോട് മിണ്ടിയില്ല. ഇന്ന് ഒരു പ്രധാനപ്പെട്ട ദിവസമാണെന്ന് അവരെന്നോട് പറഞ്ഞു. പിന്നെ, ശ്യാമേട്ടൻ (ശ്യാം പുഷ്കരൻ) വിളിച്ചിട്ട് പറഞ്ഞു, ഇന്ന് നീ നിന്റെ അളിയനുമായി തർക്കിക്കുന്ന രം​ഗമാണ് ചെയ്യുന്നതെന്ന്.
 
ആ സീൻ ചെയ്യുമ്പോൾ ഫഫയുമായി എനിക്ക് നല്ലൊരു ബന്ധമുണ്ടായിരുന്നു. വളരെ അവിശ്വസനീയനായ ഒരു അഭിനേതാവാണ് അദ്ദേഹം. ആരുമായും അദ്ദേഹം പെട്ടെന്ന് ഒരു കെമിസ്ട്രിയുണ്ടാക്കും. അതുകൊണ്ട് തന്നെ ഞാൻ പെട്ടെന്ന് കംഫർട്ടബിൾ ആയി. ശരിക്കും അദ്ദേഹത്തിന്റെ എനർജിയാണ് എന്റെ കഥാപാത്രത്തിലും കാണാൻ കഴിയുന്നത്. അദ്ദേഹം അങ്ങനെയായതു കൊണ്ട് എനിക്കും തിരിച്ച് അതുപോലെ ചെയ്യാനായി. അദ്ദേഹം ദേഷ്യപ്പെട്ടപ്പോൾ ഞാനും തിരിച്ച് അങ്ങനെ ചെയ്തു. അത് വളരെ രസകരമായിരുന്നു".- അന്ന പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മലയാളത്തിലിപ്പോൾ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ കുറവാണ്, മലയാളത്തേക്കാൾ പ്രൊഫഷണൽ ആണ് തമിഴും തെലുങ്കും': അന്ന ബെൻ