'ഞാനിപ്പോ പ്രാന്തന്‍ ആയല്ലേ, ഈ തിയറ്റര്‍ ഫെയ്മസ് ആയത് എന്നിലൂടെ'; വനിത-വിനീതാ തിയറ്ററില്‍ നിന്ന് ആറാട്ടണ്ണനെ ഇറക്കിവിട്ടു (വീഡിയോ)
ഈ തിയറ്റര്‍ ഫെയ്മസ് ആയത് എന്നിലൂടെയാണ്. ഇപ്പോ ഞാന്‍ ഭ്രാന്തനായി
Arattannan - Santhosh Varkey
ആറാട്ടണ്ണന്‍ എന്നു വിളിക്കുന്ന സന്തോഷ് വര്‍ക്കിയെ വനിത-വിനീതാ തിയറ്ററില്‍ നിന്ന് ഇറക്കിവിട്ടു. തിയറ്റര്‍ ഉടമ തന്നെ ഭ്രാന്തനെന്നു വിളിച്ചെന്നും ഇനി വനിതാ-വിനീതാ തിയറ്ററിലേക്ക് സിനിമ കാണാന്‍ വരില്ലെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു. 'നാരായണീന്റെ മൂന്നാണ്മക്കള്‍' എന്ന സിനിമ കാണാന്‍ എത്തിയപ്പോഴാണ് തിയറ്റര്‍ ഉടമ സന്തോഷ് വര്‍ക്കിയെ ഇറക്കി വിട്ടത്.
ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകര്‍ സന്തോഷ് വര്‍ക്കിയുടെ റിവ്യു എടുക്കാന്‍ പോയപ്പോള്‍ 'ഭ്രാന്തന്മാരുടെ റിവ്യു എടുക്കണ്ട' എന്നു വനിത-വിനീതാ തിയറ്റര്‍ ഉടമ പറഞ്ഞെന്നാണ് ആരോപണം. ' ഓണ്‍ലൈന്‍ റിവ്യു പൊങ്ങിയത് എന്നിലൂടെയാണ്. ഈ തിയറ്റര്‍ ഫെയ്മസ് ആയത് എന്നിലൂടെയാണ്. ഇപ്പോ ഞാന്‍ ഭ്രാന്തനായി. ഭ്രാന്തന്‍മാരുടെ റിവ്യു എടുക്കണ്ടെന്ന് ! ഇനി ഞാന്‍ ഇങ്ങോട്ടു വരില്ല,' സന്തോഷ് വര്‍ക്കി പറഞ്ഞു.
മോഹന്‍ലാല്‍ ചിത്രം ആറാട്ടിനു റിവ്യു പറഞ്ഞാണ് സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയയില്‍ ഫെയ്മസ് ആയത്. അതിനുശേഷമാണ് ആറാട്ടണ്ണന്‍ എന്ന പേര് വീണത്. പിന്നീട് എല്ലാ സിനിമകള്‍ക്കും സന്തോഷ് വര്‍ക്കി വനിത-വിനീതാ തിയറ്ററില്‍ എത്തുകയും റിവ്യു പറയുകയും പതിവായി.