Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

ശ്രീനി ചിരി വീണ്ടും, സുന്ദര നിമിഷങ്ങളെന്ന് അന്‍സിബ

അന്‍സിബ Ansiba Hassan

കെ ആര്‍ അനൂപ്

, ചൊവ്വ, 8 നവം‌ബര്‍ 2022 (10:04 IST)
'കുറുക്കന്‍' ചിത്രീകരണ തിരക്കിലാണ് നടി അന്‍സിബ ഹസ്സന്‍.അസുഖകാലം കഴിഞ്ഞ് സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തിയ ശ്രീനിവാസനൊപ്പം സമയം ചെലവഴിക്കാനായി സന്തോഷത്തിലാണ് നടി. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ അന്‍സിബ പങ്കുവെച്ചു. 
 
സുന്ദര നിമിഷങ്ങള്‍ എന്നാണ് അന്‍സിബ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
 ചിത്രീകരണം കൊച്ചിയിലാണ് പുരോഗമിക്കുന്നത്.
  
നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവിക മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അസീസ്, അഞ്ജലി സത്യനാഥ്, അന്‍സിബ ഹസ്സന്‍, ബാലാജി ശര്‍മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
 
മനോജ് റാംസിങ്ങ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
മഹാ സുബൈര്‍ വര്‍ണ്ണച്ചിത്രയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളൂ.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോണ്‍സ്റ്റര്‍ നവംബര്‍ 25 മുതല്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍