Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആന്റണി വര്‍ഗീസ് തെലുങ്കിലേക്ക്,രാം ചരണിന്റെ ആര്‍സി 16 ഒരുങ്ങുന്നു, വന്‍ താരനിര

Antony Varghese to Telugu

കെ ആര്‍ അനൂപ്

, വ്യാഴം, 21 മാര്‍ച്ച് 2024 (11:32 IST)
ആന്റണി വര്‍ഗീസ് സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.അങ്കമാലി ഡയറീസ് മുതല്‍ ആര്‍ഡിഎക്‌സ് വരെയുള്ള കരിയറില്‍ പുതിയ വഴിത്തിരിവിലേക്ക്. ഇപ്പോഴിതാ നടന്‍ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു റിപ്പോര്‍ട്ടുകള്‍. 
 
രാം ചരണിന്റെ ആര്‍സി 16യില്‍ ആന്റണി വര്‍ഗീസും ഉണ്ടാകും.സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ആന്റണി വര്‍ഗീസിനെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍.സിനിമയിലെ സുപ്രധാന കഥാപാത്രത്തെയാകും താരം അവതരിപ്പിക്കുന്നത്.ആര്‍സി 16 ന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. ബുച്ചി ബാബു സനു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാന്‍വി കപൂറാണ് നായിക.
 
വിജയ് ചിത്രത്തില്‍ അഭിനയിക്കാന്‍ അന്റണി വര്‍ഗീസിനെ നേരത്തെ സമീപിച്ചിരുന്നു.നടന്റെ ഡേറ്റ് ക്ലാഷ് മൂലം ആ വേഷം അര്‍ജുന്‍ ദാസാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.
 
ബോബി ഡിയോള്‍, ശിവരാജ്കുമാര്‍ എന്നിവരും സിനിമയില്‍ ഉണ്ട്.എ ആര്‍ റഹ്‌മാനാണ് സംഗീതം.മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൃത്വിക് റോഷന്റെ 'ഫൈറ്റര്‍' നെറ്റ്ഫ്‌ലിക്‌സില്‍