വെള്ളപ്പൊക്കത്തിൽ ചത്തില്ലെ എന്ന് കമന്റ്; 'നിന്നെപ്പോലുള്ളവർ ജീവിച്ചിരിക്കുമ്പോൾ കാലൻ എന്നെ വിളിക്കോ' എന്ന് അനു സിത്താര

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ മോശമായി കമന്റിട്ടയാൾക്ക് മുഖത്തടിച്ച പോലെ മറുപടി നൽകിയിരിക്കുകയാണ് താരം അനു സിത്താര.

ചൊവ്വ, 20 ഓഗസ്റ്റ് 2019 (09:02 IST)
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ മോശമായി കമന്റിട്ടയാൾക്ക് മുഖത്തടിച്ച പോലെ മറുപടി നൽകിയിരിക്കുകയാണ് താരം അനു സിത്താര. നീ വെള്ളപ്പൊക്കത്തിൽ ചത്തില്ലേ എന്നായിരുന്നു കമന്റ്. ഇതിനുള്ള അനുവിന്റെ മറുപടി സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

നിന്നെപ്പോലുള്ളവർ ജീവിച്ചിരിക്കുമ്പോൾ കാലൻ എന്നെ വിളിക്കുവോ എന്നായിരുന്നു അനു സിത്താരയുടെ മറുപടി. ചൊറിയാൻ വന്നവന് ശരിക്കും കിട്ടിയെന്നാണ് അനുവിന്റെ മറുപടിയെക്കുറിച്ച് സോഷ്യൽമീഡിയ പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഓണവും വിഷുവും പോലെ ഓരോ വര്‍ഷവും പ്രളയത്തെ പ്രതീക്ഷിക്കേണ്ട അവസ്ഥയിലേക്ക് കേരളം നീങ്ങുന്നുവെന്ന് മമ്മൂട്ടി