സർട്ടിഫിക്കറ്റിൽ മുസ്ലിം ആണ്, നിസ്കരിക്കാൻ അറിയാം; നോമ്പെടുക്കാറുണ്ടെന്ന് അനു സിതാര

വെള്ളി, 17 മെയ് 2019 (13:06 IST)
പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ താന്‍ മുസ്‌ലിം ആണെന്നു വെളിപ്പെടുത്തി നടി അനു സിത്താര. അച്ഛന്റേയും അമ്മയുടേയും വിപ്ലവ വിവാഹമായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി. വനിത മാഗസിനുമായുള്ള അഭിമുഖത്തിലാണ് അനു സിത്താര ഇക്കാര്യം പറഞ്ഞത്. 
 
അച്ഛന്റെ ഉമ്മ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ടെന്നും നോമ്പും എടുക്കാറുണ്ടെന്നും അഭിമുഖത്തില്‍ അനു സിത്താര പറഞ്ഞു.
 
‘അച്ഛന്‍ അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണ്. ഞാന്‍ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്. വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കും. പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്‌ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട്.’ അനു പറഞ്ഞു.
 
മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം മാമാങ്കമാണ് ഇനി അനു സിതാരയുടെതായി റിലീസ് ആകാനുള്ളത്. ടൊവീനോയ്‌ക്കൊപ്പം ആന്‍ഡ് ദ് ഓസ്‌കര്‍ ഗോസ് ടുവിലും ദിലീപിന്റെ കൂടെ ശുഭരാത്രിയിലും അനു സിത്താര നായികയായി എത്തുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം മലയാളി നടിമാരും സംവിധായകർക്ക് കിടന്നു കൊടുക്കാറുണ്ട്, സിനിമയിൽ നിലനിൽക്കാനാണത്: തുറന്നു പറഞ്ഞ് പത്മപ്രിയ