സണ്ണി വെയിന് ‘96‘ നായിക, കുട്ടി ജാനും മലയാളത്തിലേക്ക്
കുട്ടി ജാനു വരുന്നു, മലയാളത്തിലേക്ക്...
വിജയ് സേതുപതി - തൃഷ കൂട്ടുകെട്ടിൽ പിറന്ന റൊമാന്റിക് ചിത്രമാണ് 96. തമിഴ് ചിത്രമാണെങ്കിലും കേരളത്തിലും വൻ സ്വീകരണമാണ് ലഭിച്ചത്. സി. പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സേതുപതിക്കും തൃഷയ്ക്കും ഒപ്പം ശ്രദ്ധിക്കപ്പെട്ട മറ്റൈാരാള്‍കൂടിയുണ്ട്. ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച മലയാളിയായ ഗൗരി ജി കിഷന്‍.
ഇപ്പോഴിതാ, ഗൌരി തന്റെ ആദ്യ മലയാള ചിത്രത്തിൽ കരാർ ഒപ്പിട്ടിരിക്കുകയാണ്. സണ്ണി വെയിന്‍ ചിത്രത്തില്‍ നായികയായാണ് ഗൗരി മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നത്. നവാഗതനായ പ്രിൻസ് ജോയി സംവിധാനം ചെയ്യുന്ന അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലൂടെയാണ് ഗൌരി മലയാളത്തിലേക്ക് കടന്നു വരുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചായിരുന്നു. തുഷാര്‍ എസ് നിര്‍മ്മിക്കുന്ന് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് നവീന്‍ ടി മണിലാലാണ്. അടുത്ത് മാര്‍ച്ചോടുകൂടി ചിത്രം തീയേറ്ററുകളിലെത്തും.