Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മൂന്നാഴ്ച കൊണ്ട് പ്രേമം ഉണ്ടാകുമോ,'; ആന്‍ അഗസ്റ്റിനെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് ജോമോന്‍ പറഞ്ഞപ്പോള്‍ ആനിന്റെ അമ്മ ചോദിച്ചത്

'മൂന്നാഴ്ച കൊണ്ട് പ്രേമം ഉണ്ടാകുമോ,'; ആന്‍ അഗസ്റ്റിനെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് ജോമോന്‍ പറഞ്ഞപ്പോള്‍ ആനിന്റെ അമ്മ ചോദിച്ചത്
, വെള്ളി, 30 ജൂലൈ 2021 (10:39 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ആന്‍ അഗസ്റ്റിന്‍. പ്രശസ്ത ക്യാമറാമാന്‍ ജോമോന്‍ ടി ജോണ്‍ ആയിരുന്നു ആനിന്റെ ജീവിതപങ്കാളി. സിനിമാലോകം വലിയ ആഘോഷമാക്കിയ ഈ താരവിവാഹം ഒടുവില്‍ വേര്‍പിരിയലിന്റെ വക്കിലെത്തി. 2020 ലാണ് ആറ് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു വിരാമമിടാന്‍ ഇരുവരും തീരുമാനിച്ചത്. 
 
ആനിനെ നേരില്‍ കാണും മുന്‍പ് ആന്‍ അഭിനയിച്ച ഒരു സിനിമ പോലും താന്‍ കണ്ടിട്ടില്ല എന്ന് പഴയൊരു അഭിമുഖത്തില്‍ ജോമോന്‍ പറഞ്ഞിട്ടുണ്ട്. ആന്‍ ഭയങ്കര ജാഡയുള്ള കൂട്ടത്തിലാണെന്നാണ് ജോമോന്‍ ആദ്യം കരുതിയത്. പിന്നീട് ആനുമായി അടുക്കാന്‍ അവസരം കിട്ടി. വളരെ പെട്ടെന്ന് ഇരുവരുടെയും സൗഹൃദം വളര്‍ന്നു, അത് പ്രണയമായി. ആനിനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് ജോമോന്‍ ആനിന്റെ വീട്ടില്‍ അറിയിച്ചു. തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് ആനിന്റെ അമ്മയോട് ജോമോന്‍ പറഞ്ഞു. 'എത്ര നാളായി ഈ പ്രണയം തുടങ്ങിയിട്ട്?' എന്ന് ആനിന്റെ അമ്മ ജോമോനോട് ചോദിച്ചു. 'മൂന്നാഴ്ച' എന്ന മറുപടിയാണ് ജോമോന്‍ നല്‍കിയത്. ഇത് കേട്ടതും ആനിന്റെ അമ്മയ്ക്ക് അതിശയമായി. 'മൂന്നാഴ്ച കൊണ്ട് പ്രേമം ഉണ്ടാകുമോ' എന്ന മറുചോദ്യമായിരുന്നത്രേ ആനിന്റെ അമ്മ ഉന്നയിച്ചത്. ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും ഒരുമിച്ചു. 
 
എന്ത് കാരണത്താലാണ് പിന്നീട് ജോമോനും ആന്‍ അഗസ്റ്റിനും പിരിഞ്ഞതെന്ന് വ്യക്തമല്ല. ജോമോനാണ് വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആദ്യം വക്കീല്‍ നോട്ടീസ് അയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നടി ആന്‍ അഗസ്റ്റിന്‍ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്‍. ലാല്‍ ജോസ് ചിത്രം എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് ആന്‍ സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയില്‍ തന്നെ ആന്‍ അഗസ്റ്റിന്‍ മലയാളികളുടെ ഹൃദയം കീഴടക്കി. പിന്നീട് ശ്യാമപ്രസാദ് ചിത്രം ആര്‍ട്ടിസ്റ്റിലെ ഗായത്രി എന്ന കഥാപാത്രം അവതരിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ചു. ആര്‍ട്ടിസ്റ്റിലെ പ്രകടനത്തിനു മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ആന്‍ കരസ്ഥമാക്കി. 1989 ജൂലൈ 30 ന് ജനിച്ച ആന്‍ അഗസ്റ്റില്‍ ഇന്ന് തന്റെ 32-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. അര്‍ജുനന്‍ സാക്ഷി, ത്രീ കിങ്‌സ്, ഓര്‍ഡിനറി, ഫ്രൈഡേ, ഡാ തടിയാ തുടങ്ങി ശ്രദ്ധേയമായ സിനിമകളിലും ആന്‍ അഭിനയിച്ചു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീവിദ്യയെ വിളിക്കാന്‍ ഭരതന്‍ എത്തിയിരുന്നത് ലളിതയുടെ വീട്ടില്‍; ഒടുവില്‍ 'ഹംസത്തെ' വിവാഹം കഴിച്ച് ജനപ്രിയ സംവിധായകന്‍, ആ പ്രണയകഥ ഇങ്ങനെ