കിടിലം ലുക്കിൽ അനുപമ പരമേശ്വരൻ; ചിത്രം ഏറ്റെടുത്ത് ആരാധകർ
വയലറ്റ് നിറത്തിലുള്ള ലഹങ്കയാണ് അനുപമയുടെ വേഷം.
പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരമാണ് അനുപമാ പരമേശ്വേരൻ. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചിത്രത്തിലെ അനുപമയുടെ വേഷവും സ്‌റ്റൈലുമാണ് ചര്‍ച്ചാ വിഷയം.രാക്ഷസുഡു എന്ന പുതിയ ചിത്രത്തിന്റെ പ്രി – റിലീസ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം.
വയലറ്റ് നിറത്തിലുള്ള ലഹങ്കയാണ് അനുപമയുടെ വേഷം. ലേബല്‍ ജി ത്രിയാണ് വേഷം ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്. സിംപിള്‍ മേക്കപ്പ് ആണെങ്കിലും ലുക്ക് അപാരമാണ്. അല്പം ഗ്ലാമറസ്സായ വേഷം സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. രമേഷ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാക്ഷസുഡു.