Webdunia - Bharat's app for daily news and videos

Install App

ദുൽഖർ ചിത്രത്തിൽ സഹസംവിധായികയായി അനുപമ പരമേശ്വരൻ, വിശ്വസിക്കാനാകുന്നില്ലെന്ന് ഡി ക്യൂ !

Webdunia
ചൊവ്വ, 28 മെയ് 2019 (14:19 IST)
പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനുപമ പരമേശ്വരന്‍. ദുൽഖർ നായകനായ ജോമോന്റെ സുവിശേഷമെന്ന ചിത്രമാണ് അനുപമ അവസാനമായി ചെയ്ത മലയാള ചിത്രം. തെലുങ്കിൽ സജീവമാണ് താരം. ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം അനുപമ മലയാളത്തിലേക്ക് തിരിച്ചു വരികയാണ്. അതും ഒരു ദുല്‍ഖര്‍ ചിത്രത്തിലൂടെ തന്നെ. 
 
ദുല്‍ഖര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സഹസംവിധായികയായിട്ടാണ് അനുപമയുടെ തിരിച്ചു വരവ്. ചിത്രത്തിൽ അനുപമ, അനു സിതാര, നിഖില വിമൽ എന്നീ മൂന്ന് നായികമാരാണുള്ളത്. ഇതിനിടയിൽ സഹസംവിധായികയാകാനും ഒരുങ്ങുകയാണ് അനുപമ. 
 
താന്‍ പുതിയ റോളില്‍ മലയാളത്തിലേക്ക് മടങ്ങിയെത്തിയ വിവരം അനുപമ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ‘ഒരു പുതിയ തുടക്കം. ദുല്‍ക്കറിന്റെ പുതിയ നിര്‍മാണ സംരംഭമായ ചിത്രത്തില്‍ ഷംസുവിന്റെ സഹായിയായി. ഇതിലും വലിയ സന്തോഷമില്ല. ഈ ഗംഭീര ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വലിയ അനുഗ്രഹമാണ്. ഒരുപാടു കാര്യങ്ങള്‍ പറയാനുണ്ട്. എല്ലാം വഴിയെ പറയാം. എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹവും ഉണ്ടാവണം.’ ചിത്രം പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
 
അനുപമയ്ക്ക് അഭിനന്ദവനുമായി ദുല്‍ഖറും രംഗത്തെത്തി. ‘എനിക്കിത് വിശ്വസിക്കാനാവുന്നില്ല. ശരിക്കും അസിസ്റ്റന്റ് ആയോ! നേട്ടങ്ങളുടെ പട്ടികയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി.’ ദുല്‍ഖര്‍ കമന്റ് ബോക്‌സില്‍ കുറിച്ചു. ദുല്‍ഖര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ഷംസുവാണ് സംവിധാനം ചെയ്യുന്നത്. ഗ്രിഗറിയാണ് ചിത്രത്തില്‍ നായകന്‍.
 
 
 
 
 
 
 
 
 
 
 
 
 

“A new beginning”

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അസമില്‍ പൂര്‍ണമായി ബീഫ് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍

ഓൺലൈൻ തൊഴിൽ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ

സ്‌ക്രാച്ച് കാര്‍ഡ് തട്ടിപ്പ്: പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍

ന്യൂമര്‍ദ്ദ മഴ കണ്ടിട്ട് ആശ്വാസിക്കേണ്ട! രാജ്യത്ത് വരാന്‍ പോകുന്നത് കൊടും വരള്‍ച്ചയുടെ മാസങ്ങളെന്ന് മുന്നറിയിപ്പ്

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം: യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ

അടുത്ത ലേഖനം
Show comments