Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

വിവാഹത്തിന് വേണ്ടി ആ സിനിമ ഉപേക്ഷിച്ച പ്രിയങ്കയെ നമിക്കണം; തുറന്നടിച്ച് സൽമാൻ ഖാൻ !

വാർത്ത
, തിങ്കള്‍, 27 മെയ് 2019 (18:37 IST)
അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത സൽമാൻ ഖാൻ കത്രീനാ കൈഫ് ചിത്രം ഭാരതിൽ ആദ്യം നയികയായി തീരുമാനിച്ചിരുന്നത് പ്രിയങ്ക ചോപ്രയെയായിരുന്നു സിനിമയിൽ നിന്നും പ്രിയങ്ക പിന്നീട് പിൻമാറിയത് വലിയ വാർത്തയായതാണ്. ചിത്രത്തിൽ നിന്നുമുള്ള പ്രിയങ്കയുടെ പിന്മാറ്റത്തെ കുറിച്ൿ സൽമാൻ ഖാൻ നടത്തിയ പരാമർശമാണ് ഇപ്പോൾ ബോളിവുഡ് ലോകത്തെ ചർച്ചാ വിഷയം.
 
പ്രിയങ്ക തന്റെ കരിയറിൽ കഠിനാധ്വാനം ചെയ്തു, അതുകൊണ്ടാണ് ഭാരത് പോലൊരു ചിത്രം പ്രിയങ്കയെ തേടിയെത്തിയത്. കരിയറിലെ തന്നെ മികച്ച ചിത്രമായി മാറുമായിരുന്ന സിനിമ പക്ഷേ പ്രിയങ്ക വിവാഹത്തിനായി ഉപേക്ഷിച്ചു, പ്രിയങ്കയുടെ ആ തീരുമാനത്തെ നമിക്കണം, സിനിമയിൽ അഭിനയിക്കുതിനായി ഭർത്താവിനെ ഉപേക്ഷിക്കുകയാണ് പലരും ചെയ്യാറുള്ളത്' ഇതായിരുന്നു സൽമാൻ ഖാന്റെ പ്രതികരണം.
 
ഒരു എന്റർടെയിന്മെന്റ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു സൽമാൻ ഖാൻ ഇക്കാര്യങ്ങൾ തുറന്നടിച്ചത്. ഒരുതരത്തിൽ പ്രിയങ്ക പിന്മാറിയത് നന്നായി എന്നും അതിനാൽ കത്രീന കൈഫ് ചിത്രത്തിന്റെ ഭാഗമായി മാറി എന്നും സൽമാൻ തുറന്നു സമ്മദിച്ചു. സിനിമയിൽ മികച്ച പ്രകടനമാണ് കത്രിന നടത്തിയിരിക്കുന്നത്. എന്നും കത്രീന കൈഫിന് ഒരു നാഷണൽ അവാർഡ് പ്രതീക്ഷിക്കുന്നു എന്നും അഭിമുഖത്തിൽ സൽമാൻ ഖാൻ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിക്ക എന്‍റെ ഏറ്റവും നല്ല സുഹൃത്ത്, ദൃശ്യം അദ്ദേഹം എനിക്കുതന്നു: മോഹന്‍ലാല്‍