Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ ആദ്യ 100 കോടി; ഏറ്റെടുത്ത് സിനിമാതാരങ്ങൾ, തലൈവാ...

മമ്മൂട്ടിയുടെ ആദ്യ 100 കോടി; ഏറ്റെടുത്ത് സിനിമാതാരങ്ങൾ, തലൈവാ...
, ചൊവ്വ, 28 മെയ് 2019 (09:24 IST)
മമ്മൂട്ടി നായകനായി മധുരരാജ ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ 100 കോടി സ്വന്തമാക്കി ജൈത്രയാത്ര തുടരുന്നു. ചിത്രം 45 ദിവസം കൊണ്ട് 104 കോടി പിന്നിട്ടതായും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ് അറിയിച്ചിരുന്നു.
 
മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രത്തിന്റെ വിജയം ഏറ്റെടുത്തിരിക്കുകയാണ് സിനിമാ പ്രവർത്തകരും. ഗിന്നസ് പക്രു, അജു വർഗീസ്, സിദ്ദിഖ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിന്റെ ഒഫീഷ്യൽ കളക്ഷൻ റിപ്പോർട്ട് ഷെയർ ചെയ്തത്. അതോടൊപ്പം, നിരവധി തിയേറ്റർ ഉടമകളും അണിയറ പ്രവർത്തകരുടെ സന്തോഷത്തിൽ പങ്കു ചേരുന്നുണ്ട്. 
 
27 കോടി ബജറ്റില്‍ പൂര്‍ത്തിയാക്കിയ മധുരരാജ വൈശാഖാണ് സംവിധാനം ചെയ്തിരിക്കുന്നത്. വൈശാഖിന്റെ ആദ്യ സിനിമയായ പോക്കിരിരാജയുടെ തുടര്‍ച്ചയാണ് മധുരരാജ. പോക്കിരിരാജ മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിച്ച മള്‍ട്ടിസ്റ്റാര്‍ സിനിമയെന്ന നിലയിലാണ് പ്രേക്ഷകരിലെത്തിയതെങ്കില്‍ മമ്മൂട്ടി ചിത്രമായാണ് മധുരരാജ എത്തിയത്.
 
രണ്ട് ചിത്രങ്ങള്‍ തുടര്‍ച്ചയായി 100 കോടി ക്ലബ്ബ് കടത്തിയ മലയാള സംവിധായകനായിരിക്കുകയാണ് വൈശാഖ്. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ ആണ് മലയാളത്തില്‍ ആദ്യമായി 100 കോടി നേടിയത്. 150 കോടി കടന്ന ആദ്യ ചിത്രവും പുലിമുരുകന്‍ തന്നെ.
 
മമ്മൂട്ടിയുടെ നൂറ് കോടി കടക്കുന്ന ആദ്യ ചിത്രവുമാണ് മധുരരാജ. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ്  
പോക്കിരിരാജയുടെ രചയിതാക്കള്‍ സിബി കെ തോമസ് ഉദയകൃഷ്ണ കൂട്ടുകെട്ട് ആയിരുന്നു. ഉദയകൃഷ്ണയാണ് മധുരരാജയുടെ രചയിതാവ്. തമിഴ് നടന്‍ ജയ്, നരേന്‍, ജഗപതി ബാബു, അനുശ്രീ, നെടുമുടി വേണു,സുരാജ് വെഞ്ഞാറമ്മൂട്, അന്ന രേഷ്മാ രാജന്‍, മഹിമാ നമ്പ്യാര്‍ എന്നിവരാണ് സിനിമയിലെ താരങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നരകയറിയ നീണ്ട താടി വെച്ച് മാസ് ലുക്കിൽ മമ്മൂട്ടി; പുതിയ ചിത്രവുമായി അജയ് വാസുദേവ്