Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഫോട്ടോയിലെ കുട്ടിക്ക് ആറാമിന്ദ്രിയമുണ്ടെന്ന് തോന്നുന്നുവെന്ന് അനുപമ പരമേശ്വരന്‍, അതിനുള്ള കാരണം ഇതാണ്!

'ഫോട്ടോയിലെ കുട്ടിക്ക് ആറാമിന്ദ്രിയമുണ്ടെന്ന് തോന്നുന്നുവെന്ന് അനുപമ പരമേശ്വരന്‍, അതിനുള്ള കാരണം ഇതാണ്!

കെ ആര്‍ അനൂപ്

, ചൊവ്വ, 1 ജൂണ്‍ 2021 (10:04 IST)
പ്രേമം എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനുപമ പരമേശ്വരന്‍. ചിത്രത്തിന്റെ ഓര്‍മകളിലാണ് താരം. പ്രേമത്തിന്റെ ആറു വര്‍ഷങ്ങള്‍ നിവിന്‍ പോളിയും സംഘവും കഴിഞ്ഞ ദിവസമായിരുന്നു ആഘോഷമാക്കിയത്. മറ്റു ഭാഷകളില്‍ സജീവമായ നടി തന്റെ ആദ്യ സിനിമ പ്രേക്ഷകരിലേക്ക് എത്തിയതും താന്‍ താരമായതും ഒരു സ്വപ്നം പോലെ താരം ഓര്‍ക്കുക ആണെന്ന് തോന്നുന്നു.6 വര്‍ഷങ്ങള്‍ പിന്നോട്ടു നോക്കുമ്പോള്‍ പ്രേമം സിനിമയിലെ ഒരു ലൊക്കേഷന്‍ ചിത്രം നടിയുടെ കണ്ണില്‍പ്പെട്ടു. ഫോട്ടോയിലെ കുട്ടിക്ക് ആറാമിന്ദ്രിയമുണ്ടെന്ന് തോന്നുന്നുവെന്ന് തമാശയായി നടി കുറിച്ചു. അങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്.
 
തന്റെ കയ്യില്‍ ഉള്ള തുണി ഉപയോഗിച്ച് മുഖം മൂടുന്ന ഒരു കുട്ടിയെ കണ്ടപ്പോള്‍ ഇന്ന് നമ്മളെല്ലാം മാസ്‌ക് ഇല്ലാതെ പുറത്തു പോകാന്‍ പറ്റാത്ത അവസ്ഥയാണല്ലോ. അതിനാലാണ് കുട്ടിക്ക് ആറാമിന്ദ്രിയമുണ്ടെന്ന് തോന്നുന്നുവെന്ന് അനുപമ പരമേശ്വരന്‍ പറഞ്ഞത്. എന്തായാലും ലൊക്കേഷന്‍ ചിത്രം ശ്രദ്ധ നേടുകയാണ്. നടി ഉള്‍പ്പെടെ ഒരു കൂട്ടം താരങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചത് പ്രേമം എന്ന ഒറ്റ സിനിമയാണ്. മഡോണ സെബാസ്റ്റ്യന്‍, സായി പല്ലവി, വിനയ് ഫോര്‍ട്ട്, സൗബിന്‍, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍ തുടങ്ങിയ താരങ്ങള്‍ വരവറിയിച്ചത് പ്രേമം എന്ന ചിത്രത്തിലൂടെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ ജന്മദിനം എല്ലാ അര്‍ത്ഥത്തിലും സംഭവബഹുലമാക്കിയ സുഹൃത്ത്';മാധവന്റെ പിറന്നാള്‍ ദിനത്തില്‍ വെള്ളം സംവിധായകന്‍ പ്രജേഷ് സെനിന് പറയാന്‍ നിറയെ ഓര്‍മ്മകള്‍ !