Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനുപമ തെലുങ്ക് നടനുമായി പ്രണയത്തില്‍, വാര്‍ത്തകളില്‍ പ്രതികരിച്ച് നടിയുടെ കുടുംബം

Actress Anupama parameswaran Anupama parameswaran news actress Malayalam cinema Malayalam movie news gossip actress wedding wedding news Anubhav parameshwaran husband

കെ ആര്‍ അനൂപ്

, വെള്ളി, 6 ഒക്‌ടോബര്‍ 2023 (09:09 IST)
സിനിമ നടിമാരുടെ പേരുകള്‍ ചേര്‍ത്തുകൊണ്ട് നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അക്കൂട്ടത്തില്‍ ഒടുവിലായി എത്തിയത് അനുപമ പരമേശ്വരന്റെ പേരാണ്. തെലുങ്ക് നടന്‍ രാം പോത്തിനേനിയുമായി നടിയുടെ കല്യാണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇപ്പോഴത്തെ വാര്‍ത്തകളില്‍ പ്രതികരിച്ച് അനുപമയുടെ കുടുംബം. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും വാസ്തവിരുദ്ധമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
 
നടി രാം പോത്തിനേനിയെ പ്രണയിക്കുകയാണെന്നും വിവാഹത്തിനായി കുടുംബത്തെ സമീപിച്ചിരിക്കുകയാണ് എന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നത്. രണ്ട് സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.'ഹലോ ഗുരു പ്രേമ കോസമേ' എന്ന സിനിമയില്‍ രാമിന്റെ നായികയായിരുന്നു നടി.
 
 'തില്ലു സ്‌ക്വയര്‍, ഈഗിള്‍ തുടങ്ങിയ തെലുങ്ക് സിനിമകള്‍ക്ക് പുറമെ സൈറന്‍ എന്ന തമിഴ് സിനിമയും ജെ എസ് കെ എന്ന മലയാള ചിത്രവും അനുപമയുടേതായി ഇനി വരും.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആവേശം അതിരുവിട്ടു,ലിയോ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററിന് നാശനഷ്ടം, സീറ്റിനു മുകളിലൂടെ നടന്നുപോകുന്ന ആരാധകര്‍, വീഡിയോ