Webdunia - Bharat's app for daily news and videos

Install App

മകളുടെ വിവാഹത്തിന് കൈയ്യിൽ പണമില്ല, സഹായിച്ചത് വിജയ് സേതുപതി; അനുരാഗ് കശ്യപ്

നിഹാരിക കെ.എസ്
തിങ്കള്‍, 12 മെയ് 2025 (13:37 IST)
മുംബൈ: അനുരാഗ് കശ്യപ് വില്ലനായി അഭിനയിച്ച തമിഴിലെ ഹിറ്റ് സിനിമയാണ് മഹാരാജ. വിജയ് സേതുപതിയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മകൾ ആലിയയുടെ വിവാഹത്തിന് പണം കൈയ്യിൽ പണമൊന്നും ഇല്ലാതിരുന്നപ്പോൾ. മഹാരാജയിലെ വേഷം സാമ്പത്തികമായി തനിക്ക് നിർണായകമായിരുന്നുവെന്ന് സംവിധായകൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ദി ഹിന്ദുവിന്റെ ദി ഹഡിൽ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടൻ.
 
രാഹുൽ ഭട്ടും സണ്ണി ലിയോൺ അഭിനയിച്ച കെന്നഡി എന്ന ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷനിൽ ജോലി ചെയ്യുന്നതിനിടയിലാണ് വിജയ് സേതുപതിയെ കണ്ടുമുട്ടിയതെന്ന് അനുരാഗ് വെളിപ്പെടുത്തി. 
 
'ഇമൈകൾ നൊടികൾ എന്ന സിനിമയ്ക്ക് ശേഷം എനിക്ക്  ധാരാളം ദക്ഷിണേന്ത്യൻ സിനിമകൾ വന്നിരുന്നു. പലതും ഞാൻ നിരസിച്ചു. ആ സമയത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ ഓഫറുകൾ വന്നുകൊണ്ടിരുന്നു. പിന്നെ, കെന്നഡിയുടെ പോസ്റ്റ്-പ്രൊഡക്ഷൻ സമയത്ത് ഒരു സുഹൃത്തിൻറെ വീട്ടിൽ വിജയ് സേതുപതിയെ ഞാൻ കണ്ടുമുട്ടി. അദ്ദേഹം ഞാൻ കേൾക്കേണ്ട അത്ഭുതകരമായ സ്ക്രിപ്റ്റ് ഉണ്ടെന്ന് എന്നോട് പറഞ്ഞു. ഞാൻ ആദ്യം വേണ്ട എന്ന് പറഞ്ഞു.  
 
ഞാൻ അദ്ദേഹത്തോട് പറഞ്ഞു, എന്റെ മകളുടെ വിവാഹം അടുത്ത വർഷം നടത്തണം, എനിക്ക് അതിൻറെ ചിലവ് താങ്ങാൻ കഴിയില്ലെന്നാണ് കരുതുന്നത്, വിജയ് പറഞ്ഞു, ‘ഞങ്ങൾ നിങ്ങളെ സഹായിക്കും.’ അങ്ങനെയാണ് മഹാരാജ സംഭവിച്ചത്', അനുരാഗ് വെളിപ്പെടുത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യസ്‌നേഹത്തിന്റെ മൊത്തകച്ചവടക്കാര്‍ ഭരിക്കുന്നത് മോദിയാണെന്ന് മറന്നോ ? 'കുറ്റങ്ങളെല്ലാം വിക്രം മിസ്രിക്ക് മാത്രം' ? , കടുത്ത സൈബര്‍ ആക്രമണത്തില്‍ അക്കൗണ്ട് ലോക്ക് ചെയ്ത് വിക്രം മിസ്രി

എന്റെ കാലത്ത് നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളു, കോട്ടങ്ങളില്ല: കെ സുധാകരന്‍

ദിവ്യ എസ് അയ്യര്‍ക്കെതിരെ വിജിലന്‍സിനും കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയത്തിനും പരാതി നല്‍കി കെഎം ഷാജഹാന്‍

കെപിസിസി അധ്യക്ഷനാക്കാത്തതില്‍ കൊടിക്കുന്നില്‍ സുരേഷിനു അതൃപ്തി

ഷാഫി വടകരയില്‍ കാലുകുത്തിയപ്പോള്‍ മുകളിലേക്ക് പോയി, ഞാന്‍ താഴേക്കും; കുത്തി മുരളീധരന്‍

അടുത്ത ലേഖനം
Show comments