Select Your Language

Notifications

webdunia
webdunia
webdunia
webdunia

അല്ലേലും ഈ ബോളിവുഡ് എനിക്ക് വേണ്ട, ഇനി അങ്ങോട്ടില്ല: ബെംഗളുരുവിലേക്ക് താമസം മറ്റി അനുരാഗ് കശ്യപ്

Anurag kashyap

അഭിറാം മനോഹർ

, വെള്ളി, 7 മാര്‍ച്ച് 2025 (11:53 IST)
ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ബോളിവുദ് വിട്ട് പ്രമുഖ സംവിധായകനായ അനുരാഗ് കശ്യപ്. ബോക്‌സോഫീസിന് പിന്നാലെ മാത്രം പായുന്ന പ്രവണത സിനിമ വ്യവസായത്തിന്റെ വിഷകരമായ സംസ്‌കാരത്തെയാണ് കാണിക്കുന്നതെന്നും ഇതില്‍ മനം മടുത്താണ് ഹിന്ദി സിനിമ വിടുന്നതെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി.
 
 ബോളിവുഡിലെ സിനിമാക്കാരില്‍ നിന്നും അകന്നുനില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. 500, 800 കോടി രൂപ ബജറ്റില്‍ സിനിമകള്‍ നിര്‍മിക്കാന്‍ മാത്രമാണ് ബോളിവുഡ് ശ്രമിക്കുന്നത്. ബോക്‌സോഫീസില്‍ മാത്രം ലക്ഷ്യമിട്ടുള്ള വെറും വ്യവസായമായി സിനിമ മാറിയത് മനസ്സ് മടുപ്പിക്കുന്നു. ഒരു സംവിധായകനെന്ന നിലയില്‍ ക്രിയേറ്റിവിറ്റിക്ക് അവിടെ ഇടമില്ലെന്നും അനുരാഗ് കശ്യപ് പറയുന്നു. നിലവില്‍ തമിഴ്, മലയാളം ഭാഷകളില്‍ നിര്‍മാണത്തിലും അഭിനയത്തിലും സജീവമാണ് അനുരാഗ് കശ്യപ്. അധികം വൈകാതെ സംവിധായകനെന്ന നിലയിലും തെന്നിന്ത്യന്‍ സിനിമകളില്‍ അനുരാഗ് കശ്യപിനെ കാണാനാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മനാകാൻ 40 ദിവസം വ്രതമെടുത്ത് നയൻതാര; പ്രതിഫലത്തിന്റെ കാര്യത്തിൽ നോ വിട്ടുവീഴ്ച, വാങ്ങുന്നത് കോടികൾ