Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജീഷ വിജയന്‍ സിനിമയിലെത്തി ആറുവര്‍ഷം,'അനുരാഗ കരിക്കിന്‍ വെള്ളം' ഓര്‍മ്മകളില്‍ നടി

രജീഷ വിജയന്‍ സിനിമയിലെത്തി ആറുവര്‍ഷം,'അനുരാഗ കരിക്കിന്‍ വെള്ളം' ഓര്‍മ്മകളില്‍ നടി

കെ ആര്‍ അനൂപ്

, വ്യാഴം, 7 ജൂലൈ 2022 (14:50 IST)
രജീഷ വിജയന്‍ സിനിമയിലെത്തി ആറുവര്‍ഷം. ആദ്യമായി അഭിനയിച്ച 'അനുരാഗ കരിക്കിന്‍ വെള്ളം' തന്നെ നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറി.ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആറാം വാര്‍ഷികം ആഘോഷിക്കുകയാണ് രജീഷ.
2016 ജൂലൈ 7 ന്, 74 തീയേറ്ററുകളിലായി ചിത്രം പ്രദര്‍ശനത്തിനെത്തി.ആദ്യ ദിനം മുതലേ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.
ചിത്രത്തെ തേടി നിരവധി സംസഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ എത്തി.ആസിഫ് അലി, ബിജു മേനോന്‍, പുതുമുഖം രജിഷ വിജയന്‍, ആശ ശരത് തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.
അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ആസിഫ് അലി-രജിഷ വിജയന്‍ ചിത്രം 'എല്ലാം ശരിയാകും' വിജയമായി മാറിയില്ല.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കുറി' റിലീസ് മാറ്റി, കാരണം ഇതാണ് !