Webdunia - Bharat's app for daily news and videos

Install App

വിവാഹം കഴിഞ്ഞ് ആദ്യ ആറുമാസം കോഹ്‌ലിയ്ക്കൊപ്പം കഴിഞ്ഞത് വെറും 21 ദിവസം: അനുഷ്ക

Webdunia
ശനി, 4 ജൂലൈ 2020 (12:30 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് സിനിമയും ക്രിക്കറ്റും പൂർണമായും നിശ്ചലമായതോടെ. മുംബൈയിൽ വീട്ടിൽ അനുഷ്കയും കോഹ്‌ലിയും ഇപ്പോൾ ജീവിതം ആഘോഷമാക്കുകയാണ്. വിവാഹ ശേഷമുള്ള ആദ്യ ആറുമസത്തിൽ വെറും 21 ദിവസമാണ് കോഹ്‌ലിയ്ക്കൊപ്പം കഴിയാനായത് എന്ന് അനുഷ്ക പറയുന്നു. രണ്ടുപേർക്കും നല്ല തിരക്കുകളായതിനാൽ ഒരുമിച്ച് കഴിയാനുള്ള അവസരങ്ങൾ നന്നേ കുറവായിരുന്നു എന്നും അനുഷ്ക പറയുന്നു. 
 
തിരക്കുകൾക്കിടയിൽ ഞങ്ങൾ കാണുന്നത് ആരെങ്കിലും ഒരാൾ സമയം കണ്ടെത്തിയാണ്. വിരട് എന്നെയോ ഞാൻ വിരാടിനെയോ കാണാർ വരുമ്പോഴെല്ലാം അവധി ദിവസങ്ങളാണ് എന്നാണ് ആളുകൾ കരുതുക പക്ഷേ അത് സത്യമല്ല ഞങ്ങളിൽ ഒരാൾ എപ്പോഴും തിരക്കിലായിരിയ്ക്കും. അതുകൊണ്ടുതന്നെ ഒരുമിച്ചു കഴിയാനുള്ള അവസരം നന്നേ കുറവാണ്. വിവാഹം കഴിഞ്ഞുള്ള ആദ്യ ആറുമാസത്തിൽ ഞങ്ങൾ ഒരുമിച്ചുകഴിഞ്ഞത് വെറും 21 ദിവസം മാത്രമായിരുന്നു. 
 
ഞാൻ കൃത്യമായി എണ്ണിയതാണ് അത്. വിരാടിനൊപ്പം ചിലവഴിയ്ക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. അനുഷ്കയുമൊത്ത് കൂടുതൽ ദിവസം ചിലവഴിയ്ക്കാൻ ലഭിച്ച അവസരത്തെ കുറിച്ച് കോഹ്‌ലിയും മനസു തുറന്നു. ഒരോ ദിവസവും പരസ്പരം സ്നേഹിച്ച് ജീവിയ്ക്കുകയാണ് ഞങ്ങൾ.  സ്നേഹം മാത്രമാണ് ഞങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനം. കേവലം വർഷങ്ങളുടെയല്ല, യുഗങ്ങളായുള്ള ബന്ധമാണ് ഞങ്ങൾ തമ്മിൽ എന്ന് തോന്നാറുണ്ട്. കോഹ്‌ലി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments