Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രഭാസുമായുള്ള വിവാഹം എന്ന് ? ഒടുവില്‍ അനുഷ്ക മനസു തുറക്കുന്നു !

Anushka Shetty
, ബുധന്‍, 31 ജനുവരി 2018 (11:15 IST)
ബാഹുബലി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ലോകത്താകമാനമുള്ള സിനിമാപ്രേമികളുടെ ഹൃദയം കവര്‍ന്ന താരജോഡികളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. അമരേന്ദ്ര ബാഹുബലിയും ദേവസേനയും സിനിമയിലെ വെറും കഥാപാത്രങ്ങള്‍ മാത്രമായിരുന്നെങ്കിലും ജീവിതത്തിലും ഇരുവരേയും ഒന്നിച്ചു കാണാനാണ് ഒട്ടുമിക്ക ആരാധകരും ആഗ്രഹിക്കുന്നത്. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് ഇരുവരും പലപ്പോഴും പറഞ്ഞിട്ടുള്ളത്.  
 
അനുഷ്ക പങ്കെടുത്ത ഒരു ചാറ്റ്‌ഷോയില്‍ ഇതേ ചോദ്യം തന്നെയായിരുന്നു ഒരു ആരാധികയും അനുഷ്കയോട് ചോദിച്ചത്. ചോദിക്കാനുണ്ടായിരുന്നത്.  ചോദ്യം എന്നതിനപ്പുറത്തേക്ക് ദയവായി പ്രഭാസിനെ വിവാഹം കഴിക്കൂ എന്നൊരു അപേക്ഷയും ആരാധികയ്ക്കുണ്ടായിരുന്നു. എന്റെ വ്യക്തിപരമായ കാര്യത്തിനു വേണ്ടി നിങ്ങളുടെ വിലപ്പെട്ട സമയം മാറ്റിവച്ചതിനു നന്ദി എന്നാണ് തെല്ലൊരു അമ്പരപ്പോടെ അനുഷക മറുപടി നല്‍കിയത്.
 
ബാഹുബലിയും ദേവസേനയും സിനിമയിലെ കഥാപാത്രങ്ങള്‍ മാത്രമാണ്. ഏതൊരു സ്ത്രീയും തന്റെ ജീവിതത്തില്‍ ബാഹുബലിയെ പോലെയുള്ള ഒരു പുരുഷനെ ആഗ്രഹിക്കും. അതുപോലെ ഏതൊരു പുരുഷനും അയാളുടെ ജീവിത്തില്‍ ദേവസേനയെ പോലൊരു സ്ത്രീയെയും ആഗ്രഹിക്കും. പക്ഷെ അതു രണ്ടും കഥാപാത്രങ്ങള്‍ മാത്രമാണ്. ആ രസതന്ത്രം നമുക്ക് സ്‌ക്രീനില്‍ തന്നെ വിട്ടുകൊടുക്കാമെന്നും അനുഷ്‌ക വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരെയൊക്കെ വിളിച്ചാലും എന്റെ വിവാഹത്തിന് ആ നടിയെ മാത്രം വിളിക്കില്ല: ദീപിക പദുക്കോൺ