ക്രിക്കറ്റിനും സിനിമയ്ക്കും പുറത്ത് അനുഷ്‌ക ശര്‍മയുടെയും വിരാട് കോലിയും ലോകം മകള്‍ വാമികയ്ക്ക് ചുറ്റുമാണ് ഇപ്പോള്‍. മകളുടെ വളര്‍ച്ച ഇരുവരും അത്രയ്ക്ക് ഇഷ്ടത്തോടെ നോക്കിക്കാണുന്നു. കുഞ്ഞ് താരത്തിന്റെ മുഖം ഇതുവരെയും ഇരുവരും കാണിച്ചിട്ടില്ല.ഇപോഴിതാ അനുഷ്‌ക മകളുടെയും അച്ഛന്റെയും ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്.
എന്റെ ഹൃദയം മുഴുവന്‍ ഒരു ഫ്രെയിമില്‍ എന്നാണ് പുതിയ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് നടി പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ കോലിയുടെയും വാമികയുടെയും ഫോട്ടോ ഹിറ്റായി മാറി.
2017ല്‍ ആണ് ഇരുവരും വിവാഹം ചെയ്തത്.2021ലാണ് താര ദമ്പതിമാര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്.