Select Your Language

Notifications

webdunia
webdunia
webdunia
webdunia

അദ്ദേഹം ഒരിക്കലും ഒരു മികച്ച തന്ത്രജ്ഞനല്ല, അഭിനിവേശവും കരുത്തും കൊണ്ട് കപ്പ് നേടാന്‍ സാധിക്കില്ല; കോലിക്കെതിരെ ഗംഭീര്‍

അദ്ദേഹം ഒരിക്കലും ഒരു മികച്ച തന്ത്രജ്ഞനല്ല, അഭിനിവേശവും കരുത്തും കൊണ്ട് കപ്പ് നേടാന്‍ സാധിക്കില്ല; കോലിക്കെതിരെ ഗംഭീര്‍
, ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (16:12 IST)
വിരാട് കോലി ഒരു നല്ല ക്യാപ്റ്റനല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. അഭിനിവേശവും കരുത്തും കൊണ്ട് കപ്പ് നേടാന്‍ സാധിക്കില്ലെന്നും അതിനു വിവേകം വേണമെന്നും ഗംഭീര്‍ പറഞ്ഞു. കോലി ആര്‍സിബി നായകസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് ഗംഭീറിന്റെ പ്രതികരണം. 
 
'ആര്‍സിബിയില്‍ അദ്ദേഹം ദീര്‍ഘകാലം നായകനായി. എട്ട് വര്‍ഷമെന്ന് പറയുന്നത് വലിയൊരു കാലമാണ്. കോലിക്ക് അഭിനിവേശവും പ്രത്യേക പോരാട്ടവീര്യവും ഉണ്ടെന്നത് ശരി തന്നെ. പക്ഷേ, അദ്ദേഹം ഒരിക്കലും മികച്ചൊരു തന്ത്രജ്ഞനല്ല. ക്രിക്കറ്റ് ഫീല്‍ഡില്‍ ഒരു നായകന് വേണ്ട വിവേകം അദ്ദേഹത്തിനില്ല. കളിക്ക് രണ്ട് ഓവര്‍ മുന്‍പെങ്കിലും ഹൃദയംകൊണ്ട് സഞ്ചരിക്കുന്നവനാകണം യഥാര്‍ഥ ക്യാപ്റ്റന്‍. അഭിനിവേശവും വീര്യവും ഉണ്ടായതുകൊണ്ട് കപ്പ് നേടാന്‍ സാധിക്കണമെന്നില്ല. എപ്പോഴും വേണ്ടത് തന്ത്രജ്ഞതയാണ്,' ഗംഭീര്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഖത്തർ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ജർമനി