Publish Date: Mon, 27 Sep 2021 (16:59 IST)
Updated Date: Mon, 27 Sep 2021 (17:01 IST)
തെന്നിന്ത്യന്‍ നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. സിനിമയിലെ പ്രമുഖ സംവിധായകനുമായിണത്രേ താരത്തിന്റെ വിവാഹം. നടിയുടെ രണ്ട് ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകന്റെ പേരാണ് കേള്‍ക്കുന്നത്.
അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ ആയിരിക്കും അനുഷ്‌കയുടെ വിവാഹം എന്നും പറയപ്പെടുന്നു. എന്നാല്‍ നടി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
അനുഷ്‌ക ദുബായ് വ്യവസായിയായ വിവാഹം ചെയ്യാന്‍ പോകുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ ബാഹുബലി നടന്‍ പ്രഭാസിനെ താരം വിവാഹം ചെയ്യുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഈ വിവരങ്ങള്‍ തെറ്റാണെന്ന് പറഞ്ഞു കൊണ്ട് നടി തന്നെ രംഗത്തെത്തിയിരുന്നു. വിവാഹിതയാകുമ്പോള്‍ എല്ലാവരെയും അറിയിക്കാം എന്ന് അനുഷ്‌കാ അന്ന് പറഞ്ഞിരുന്നു.