Webdunia - Bharat's app for daily news and videos

Install App

അനുഷ്ക ഷെട്ടി ഈസ് ബാക്ക്! ലേഡി ഗാങ്സ്റ്റർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

നിഹാരിക കെ എസ്
വെള്ളി, 8 നവം‌ബര്‍ 2024 (09:35 IST)
ഹൈദരാബാദ്: ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രത്തിന് ശേഷം സിനിമയിൽ നിന്ന് നീണ്ട ഒരിടവേള എടുത്ത അനുഷ്ക ഷെട്ടി ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. നടിയുടെ ഏറ്റവും പുതിയ ചിത്രമായ ഘാട്ടിയിലെ ഫസ്റ്റ് ലുക്ക് പുറത്ത്. കൃഷ് ജഗർലമുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ഗംഭീരമെന്നാണ് സോഷ്യല്‍ മീ‍ഡിയ പ്രതികരണം. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് അനുഷ്കയുടെ ചിത്രത്തിന്‍റെ പ്രഖ്യാപനം വരുന്നത്. 
 
തെലുങ്കിലെ പ്രമുഖ ബാനറായ യുവി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'ഇര, ക്രിമിനല്‍, ഇതിഹാസം' ഘാട്ടി ഇനി രാജ്ഞി ഭരിക്കും' എന്ന ക്യാപ്ഷനോടെയാണ് ഫസ്റ്റ്ലുക്ക് ഇറങ്ങിയിരിക്കുന്നത്. ഫസ്റ്റ് ലുക്കിൽ ഞെട്ടിപ്പിക്കുന്ന വേഷത്തിലാണ് അനുഷ്ക എത്തുന്നത്. തലയിൽ നിന്നും കൈകളിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്ന അനുഷ്ക പുക വലിക്കുന്നതായി കാണാം. ഒരു ആദിവാസി യുവതിയുടെ ലുക്കിലാണ് അനുഷ്ക എത്തുന്നത്. ഒരു ലേഡി ഗ്യാങ്ങ് സ്റ്റര്‍ കഥയാണ് ഘാട്ടിയെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. 
 
അതേസമയം കഴിഞ്ഞ ദിവസം അനുഷ്ക അഭിനയിക്കുന്ന മലയാള ചിത്രം കത്തനാറിലെ അനുഷ്ക ഷെട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. നില എന്ന റോളാണ് അനുഷ്കയ്ക്ക് എന്നാണ് കത്തനാര്‍ അണിയറക്കാര്‍ പുറത്തുവിട്ട ക്യാരക്ടര്‍ പോസ്റ്റര്‍ വെളിവാക്കുന്നത്. അനുഷ്കയുടെ ശക്തമായ തിരിച്ചുവരവ് സൗത്ത് ഇന്ത്യ കാണുമെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തു; പരാതി നല്‍കി എല്‍ഡിഎഫ്

മഴ തെക്കോട്ട്; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

അടുത്ത ലേഖനം
Show comments