Webdunia - Bharat's app for daily news and videos

Install App

പ്രണയ പരാജയം ഞങ്ങളെ തമ്മിൽ അടുപ്പിച്ചു: നവീനെ കുറിച്ച് ഭാവന

നിഹാരിക കെ എസ്
വെള്ളി, 8 നവം‌ബര്‍ 2024 (09:15 IST)
അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഭാവനയുടെ വിവാഹം. കന്നഡയിലെ പ്രശസ്‍ത സിനിമ നിർമാതാായ നവീനാണ് ഭാവനയുടെ ഭർത്താവ്. ഭാവന നല്ലൊരു സുഹൃത്താണെന്ന് എല്ലാവരും പറയാറുണ്ട്. കഴിഞ്ഞദിവസം സൂപ്പർ സ്റ്റാർ വേദിയിൽ എത്തിയ ഭാവന തന്റെ പ്രണയ കഥ പറയുന്ന കൂട്ടത്തിലാണ് വേദിയിൽ പൊട്ടിച്ചിരി നിറച്ചത്.
 
'എന്റെ മൂന്നാമത്തെ കന്നഡ മൂവിയുടെ പ്രൊഡ്യൂസർ ആണ് നവീൻ. അങ്ങനെ ആണ് ഞങ്ങൾ പരിചയപ്പെടുന്നത്. ആ സമയത്ത് നമ്മൾ നല്ല സുഹൃത്തുക്കൾ ആണ്. എനിക്കും നവീനും ആ സമയം ഓരോ പ്രണയപരാജയങ്ങളും സംഭവിച്ചിരിക്കുന്ന സമയം. അങ്ങനെ ഞങ്ങൾ പരസ്പരം സംസാരിച്ചു. പ്രണയത്തെകുറിച്ചും അതിന്റെ പരാജയത്തെകുറിച്ചുമെല്ലാം സംസാരിച്ചു. ഞങ്ങൾ അങ്ങനെ സംസാരിച്ചു സംസാരിച്ചു അവസാനം കോളും മെസേജസും വെയിറ്റ് ചെയ്യാൻ തുടങ്ങി. ഞങ്ങൾക്ക് പരസ്പരം ഒത്തുപോകാൻ ആകും എന്ന് തോന്നി. അങ്ങനെ അവസാനം പരസ്പരം തീരുമാനിച്ചു കല്യാണത്തിലേക്ക് എത്തിയാലും കുഴപ്പമില്ല എന്ന്. ഒടുക്കം വിവാഹത്തിലേക്ക് എത്തി.
 
വിവാഹത്തെക്കുറിച്ച് വീട്ടിൽ പറഞ്ഞപ്പോൾ വിഷയം ഒന്നും ഉണ്ടായിരുന്നില്ല. കാരണം ഞാൻ എല്ലാ കാര്യങ്ങളും അച്ഛനോടും അമ്മയോടും പറയുന്ന കൂട്ടത്തിൽ ആണ്. അതുകൊണ്ടുതന്നെ ഇതും ഞാൻ പറഞ്ഞിരുന്നു. ഭാഷ ഒന്നും വിഷയമേ ആയിരുന്നില്ല. ശരിക്കും നവീൻ തെലുഗു നാട്ടിൽ നിന്നുമാണ്. വളർന്നതും പഠിച്ചതും എല്ലാം ബാംഗ്ലൂരിൽ ആണ്. പിന്നെ നവീന്റെ അച്ഛന്റെ സൈഡ് എല്ലാവരും തമിഴ് ആണ് അങ്ങനെ തെലുഗു, കന്നഡ, തമിഴ്. മലയാളിയായ ഞാനും കൂടി ചേർന്നപ്പോൾ സൗത്ത് ഇന്ത്യൻ സമ്മേളനം ആയി ഞങ്ങളുടെ വിവാഹം.
 
കോമഡി എന്താണ് എന്ന് വച്ചാൽ എന്റെ അമ്മക്ക് മലയാളം മാത്രമേ അറിയൂ. നവീന് ആണെങ്കിൽ മലയാളം അറിയുകയേ ഇല്ല. ഇവർ ആണെങ്കിൽ ലൊക്കേഷനിൽ പരസ്പരം കണ്ടാൽ ഭയങ്കര സംസാരം. അമ്മ മലയാളത്തിൽ സംസാരിക്കും നവീൻ തമിഴിലും. അങ്ങോട്ടും ഇങ്ങോട്ടും എപ്പോഴും സംസാരം തന്നെ. സത്യത്തിൽ എനിക്ക് തന്നെ അറിയില്ല ഇവർ എന്താണ് സംസാരിക്കുന്നത് എന്ന്. അമ്മ മെല്ലേ മെല്ലെ നവീനോട് മലയാളത്തിൽ സംസാരിക്കും. ഞാൻ നവീനോട് സ്പീഡിൽ സംസാരിക്കും. അമ്മ പറയുന്നത് നവീന് മനസിലാകും. ഞാൻ പറയുന്നത് മനസിലാകില്ല. ഇപ്പോൾ ഞാൻ കന്നഡ പഠിച്ചുകൊണ്ടിരിക്കുകയാണ്', ഭാവന പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്നലെ വൈകിട്ട് മുതല്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അസൈന്‍മെന്റ് എഴുതാന്‍ സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; ആലപ്പുഴയില്‍ പ്ലസ് ടു വിദ്യാര്‍ഥി അറസ്റ്റില്‍

ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി; മോദിക്ക് ട്രംപിന്റെ 'ഗ്യാരണ്ടി'

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു, 2 മരണം: നിരവധി പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments