'ഇപ്പോൾ ആർക്കും എന്നോട് റൊമാന്‍സ് ഇല്ല’ - അനുശ്രീയുടെ കൂൾ മറുപടി

ചിപ്പി പീലിപ്പോസ്

ശനി, 26 ഒക്‌ടോബര്‍ 2019 (16:49 IST)
മികച്ച കഥാപാത്രങ്ങളുമായി ചുരുങ്ങിയ കാലത്തിനിടെ മലയാളത്തിന്റെ യുവനായികമാരില്‍ മികച്ച നടി എന്ന പേരു സമ്പാദിച്ച താരമാണ് അനുശ്രീ. ഇപ്പോള്‍ പ്രണയകാലത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.
 
‘പ്രണയത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഭയങ്കര ദാരിദ്ര്യമാണ്. സിനിമ നടിയായതിനാല്‍ പ്രണയ ലേഖനങ്ങള്‍ ഒന്നും ലഭിക്കാറില്ല. ‘ആ ചേട്ടന്‍ സൂപ്പര്‍ ആണല്ലോ’ എന്ന് എനിക്ക് തോന്നിയിട്ടും കാര്യമില്ല. അവരൊക്കെ എന്നെ അനുശ്രീ എന്ന നടിയായി മാത്രേ കാണുള്ളൂ. അതോണ്ട് റൊമാന്‍സ് ഒന്നും ആര്‍ക്കും എന്നോട് ഇപ്പോള്‍ ഇല്ല.
 
'മോശം ഉദ്ദേശമാണ് ചിലര്‍ക്ക് ഉള്ളതെങ്കില്‍ അത് കൃത്യമായി പിടി കിട്ടും. ‘ഉണ്ടോ ഉറങ്ങിയോ’ എന്നൊക്കെ സ്റ്റെപ് സ്റ്റെപ് ആയിട്ട് ചോദ്യമെത്തും. ഞാന്‍ ഉണ്ടിട്ടു ഉറങ്ങിക്കോളാം അതിനു നിങ്ങള്‍ക്കു എന്താണെന്ന് ചോദിച്ചാല്‍ അവിടെ തീരും എല്ലാം.' അനുശ്രീ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നിങ്ങളുടെ ആരാധകരല്ല എന്ന് വാദിച്ചോളു, പക്ഷേ സത്യം എല്ലാവർക്കും അറിയാം: വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് കസ്തൂരി