Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കള്ളനും ഭഗവതിയും' പ്രമോഷന്‍ തിരക്കുകളില്‍ അനുശ്രീ, പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

'കള്ളനും ഭഗവതിയും' പ്രമോഷന്‍ തിരക്കുകളില്‍ അനുശ്രീ, പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

, വെള്ളി, 24 മാര്‍ച്ച് 2023 (11:10 IST)
നടി അനുശ്രീ സിനിമ തിരക്കുകളിലാണ്. മാര്‍ച്ച് 31ന് പ്രദര്‍ശനത്തിനെത്തുന്ന തന്റെ പുതിയ സിനിമയായ 'കള്ളനും ഭഗവതിയും' പ്രമോഷന്റെ ഭാഗമായി എത്തിയതായിരുന്നു നടി.
 
സിനിമയ്ക്ക് വേണ്ടി നടത്തിയ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

അജി മസ്‌കറ്റ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 
നാട്ടില്‍ ചെറിയ മോഷണങ്ങളൊക്കെ നടത്തിവരുന്ന കള്ളനെ തേടി പെട്ടെന്നൊരു ദിവസം ഭഗവതി എത്തുന്നു. തുടര്‍ന്ന് നായിക കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.
 
ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം
കള്ളനും ഭഗവതിയും റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം. അനുശ്രീ, ബംഗാളി താരം മോക്ഷ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.സലിം കുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍, നോബി, ജയപ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍, മാല പാര്‍വ്വതി എന്നിങ്ങനെയുള്ള താരനിരയും സിനിമയിലുണ്ട് 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവില്‍ തിയേറ്ററുകളിലേക്ക് 'കോളാമ്പി', പ്രതീക്ഷയോടെ സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍