Publish Date: Mon, 26 Jul 2021 (15:11 IST)
Updated Date: Mon, 26 Jul 2021 (15:12 IST)
'8 തോട്ടകള്‍' എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ അപര്‍ണ ബാലമുരളി തമിഴില്‍ അരങ്ങേറ്റം കുറിച്ചു.സൂര്യയ്ക്കൊപ്പം 'സൂരറൈ പോട്ര്'ല്‍ അഭിനയിച്ചതിലൂടെ കോളിവുഡില്‍ ധാരാളം ആരാധകരെ സൃഷ്ടിക്കാന്‍ താരത്തിനായി. ഇപ്പോഴിതാ അപര്‍ണ തമിഴ് സജീവമാകുകയാണ്. ആര്‍ജെ ബാലാജിക്കൊപ്പം ഒരു ചിത്രം ചെയ്യാന്‍ ഒരുങ്ങുകയാണ് നടി.ബോളിവുഡ് ഹാസ്യ ചിത്രം 'ബദായ് ഹൊ'ന്റെ തമിഴ് റീമേക്കില്‍ അപര്‍ണ അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
സത്യരാജ്, ഉര്‍വശി എന്നിവരും ഈ ചിത്രത്തിലുണ്ട്.ടൈറ്റില്‍, അഭിനേതാക്കള്‍, ക്രൂ എന്നിവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്തു തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും. റീമേക്കിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് മുതല്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.