Publish Date: Tue, 08 Nov 2022 (10:09 IST)
Updated Date: Tue, 08 Nov 2022 (10:12 IST)
കരിയറിലെ ഏറ്റവും ഉയർന്ന സമയത്തിലൂടെയാണ് നടി അപർണ ബാലമുരളി കടന്നു പോകുന്നത്.കെജിഎഫിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന 'ധൂമം' ആണ് നടിയുടെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന്. നടിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ജിക്സൺ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
നടൻ അശോക് സെൽവന്റെ 'നിതം ഒരു വാനം' എന്ന ചിത്രത്തിലും അപർണ അഭിനയിച്ചിരുന്നു.കാപ്പയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടി.
കെജിഎഫിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന 'ധൂമം' പ്രഖ്യാപനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. ഫഹദ് ഫാസിൽ അപർണ ബാലമുരളിഎന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പവൻ കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ഒരു അപ്‌ഡേറ്റ് പുറത്തുവന്നു.