Webdunia - Bharat's app for daily news and videos

Install App

Aparna Nair: ശരിക്കുമുള്ള അവള്‍ രാത്രിയുടെ നിശബ്ദതയില്‍ പൊട്ടിക്കരയുന്നവളാണ്; മരണത്തിനു തൊട്ടുമുന്‍പുള്ള അപര്‍ണയുടെ പോസ്റ്റ്

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (10:49 IST)
Aparna Nair: സിനിമ-സീരിയല്‍ താരം അപര്‍ണ നായരുടെ മരണം സഹപ്രവര്‍ത്തകരേയും പ്രേക്ഷകരേയും നടുക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് അപര്‍ണയെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തിനു തൊട്ടുമുന്‍പ് അപര്‍ണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വരികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മനസില്‍ വലിയൊരു വിഷമം താരത്തിനു ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്നതാണ് ഈ പോസ്റ്റിലെ വരികള്‍. 
 
' ഒരുപാട് ദേഷ്യപ്പെടുന്നവളാകാം, ഒരുപാട് വാശിയുള്ളവളാകാം. എപ്പോഴും ചിരിച്ചുകൊണ്ട് നടക്കുന്നവളാകാം. എന്നാല്‍ ശരിക്കുമുള്ള അവള്‍ രാത്രിയുടെ നിശബ്ദതയില്‍ മുഖമമര്‍ത്തി പൊട്ടിക്കരയുന്നവളാണ്. ഒരുപാട് സങ്കടങ്ങള്‍ ഉള്ളിലൊതുക്കി സ്വന്തമായി ആശ്വസിക്കുന്നവളാണ്. ഒരുപാട് പ്രതീക്ഷയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവളാണ്. കുറ്റപ്പെടുത്തുമ്പോഴും അടിച്ചമര്‍ത്തുമ്പോഴും നിങ്ങളൊന്ന് ഓര്‍ക്കുക, അവളുടെ മാറ്റത്തിനു കാരണം നിങ്ങളൊരുക്കിയ സാഹചര്യങ്ങളാണ്,' എന്നാണ് തന്റെ ചിത്രങ്ങള്‍ക്കൊപ്പം അപര്‍ണ നല്‍കിയിരിക്കുന്ന വരികള്‍. 
 
ഇന്‍സ്റ്റഗ്രാമില്‍ സജീവ സാന്നിധ്യമായിരുന്നു അപര്‍ണ. തന്റെ കുടുംബ വിശേഷങ്ങളെല്ലാം താരം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. 'എന്റെ ഉണ്ണി കളി പെണ്ണ്' എന്ന അടിക്കുറിപ്പോടെ മകളുടെ ചിത്രമാണ് അപര്‍ണ അവസാനമായി പങ്കുവെച്ചിരിക്കുന്ന മറ്റൊരു പോസ്റ്റ്. 
 
കരമന തളിയലെ വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പി.ആര്‍.എസ്. ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് അപര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു. 
 
സംഭവ സമയത്ത് അപര്‍ണയുടെ അമ്മയും സഹോദരിയും വീട്ടില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. കരമന പൊലീസാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. 
 
മേഘതീര്‍ഥം, മുദ്ദുഗൗ, അച്ചായന്‍സ്, കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പര്‍ശം തുടങ്ങിയ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by aparna nair official (@aparna_nair_actress)

ഭര്‍ത്താവ് : സഞ്ജിത്ത്, മക്കള്‍: ത്രയ, കൃതിക 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഡിഎഫ് ശക്തമായി തിരിച്ചുവരും, 2026ൽ ഭരണം പിടിക്കും,ഇല്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന് വി ഡി സതീശൻ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം, പ്രതിയെ പിടിക്കാൻ ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് കൊല്ലം സിറ്റി പോലീസ്

ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala Weather: 'തുണികളെല്ലാം ഉണക്കിയെടുത്തോ'; ഇടവേളയെടുത്ത് മഴ, മുന്നറിയിപ്പുകള്‍ ഇല്ല

കൺസെഷൻ നിരക്ക് 5 രൂപയാക്കണം, നിലപാടിലുറച്ച് ബസുടമകൾ

അടുത്ത ലേഖനം
Show comments