Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

എച്ച്ഡി പ്രിന്റ് പുറത്തായതോടെ പണി കിട്ടിയത് ഇവര്‍ക്ക് ! ജയിലറിന് നഷ്ട കണക്ക് പറയേണ്ടി വരുമോ ?

jailer trailer release date ott Jailer Rajnikanth

കെ ആര്‍ അനൂപ്

, വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (10:46 IST)
ഓഗസ്റ്റ് പത്തിന് തിയറ്ററുകളിലെത്തിയ ജയിലര്‍ പ്രദര്‍ശനം തുടരുകയാണ്.500 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ രജനി ചിത്രം 200 കോടിക്ക് അടുത്ത് പ്രൊഫിറ്റും ഉണ്ടാക്കി. ഒ.ടി.ടി റിലീസിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ സിനിമയുടെ എച്ച് ഡി പ്രിന്റ് തന്നെ ടെലിഗ്രാമില്‍ എത്തിയത് നിര്‍മാതാക്കള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
തിയറ്ററിലെ പ്രദര്‍ശനത്തിന് കാര്യമായ തിരിച്ചടി സൃഷ്ടിച്ചില്ലെങ്കിലും ചിത്രത്തിന്റെ ഒടിടി റിലീസിനെ നേരിട്ട് ബാധിക്കും.എച്ച്ഡി പ്രിന്റ് പുറത്തായതോടെ വന്‍ തുക മുടക്കി ജയിലര്‍ സ്വന്തമാക്കിയ നെറ്റ്ഫ്‌ലിക്‌സിന് പ്രതീക്ഷിച്ച നേട്ടം നേടാന്‍ ആകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.സെപ്തംബര്‍ ആദ്യ വാരത്തില്‍ സണ്‍ നെക്സ്റ്റിലൂടെയും നെറ്റ്ഫ്‌ലിക്‌സിലൂടെയും ചിത്രം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓഗസ്റ്റ് 25ന് ജയിലര്‍ നിര്‍മാതാക്കള്‍ പുറത്ത് വിട്ട കണക്കനുസരിച്ച് 525 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനുജത്തിയുടെ മകന്‍, സ്‌നേഹ ചുംബനം നല്‍കി പേളി, രണ്ട് അനിയന്മാരുടെ ചേച്ചിയായി നിലക്കുട്ടിയും