ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആറാട്ട് ഒരുങ്ങുകയാണ്.എല്ലാ വിഭാഗം പ്രേക്ഷകരേയും ആകർഷിക്കുന്ന മാസ് എന്റർടെയ്‌നറായിരിക്കും ഇതെന്ന് നിർമ്മാതാക്കൾ പറഞ്ഞിരുന്നു.മോഹൻലാലിൻറെ ആക്ഷൻ രംഗങ്ങൾ ബിഗ് സ്ക്രീനിൽ കാണാനായി കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷിക്കാൻ ഒരു കാരണം കൂടി ഉണ്ട്. എ ആർ റഹ്മാൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.അദ്ദേഹത്തിൻറെ വേഷത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.രാഹുൽ രാജ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
അടുത്തിടെയാണ് മോഹൻലാൽ തൻറെ ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.ശേഷിക്കുന്ന ജോലികൾ മാർച്ച് രണ്ടാം ആഴ്ചയിൽ പൂർത്തിയാക്കുമെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ അറിയിച്ചിരുന്നു.ശ്രദ്ധ ശ്രീനാഥ് ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ വരുന്ന ഓണത്തിന് റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.