തമിഴകം കീഴടക്കിയ സൂപ്പര്‍ചിത്രത്തിന് രണ്ടാം ഭാഗം, നായിക നയന്‍താര?
നയന്‍താരയെ ലക്ഷ്യം വെച്ചെടുക്കുന്ന സിനിമ...
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര പ്രധാന വേഷത്തില്‍ എത്തിയ അറം എന്ന ചിത്രം തമിഴ്നാട്ടില്‍ ബംബര്‍ ഹിറ്റായിരുന്നു. പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.
രണ്ടാം ഭാഗത്തില്‍ നയന്‍താര രാഷ്ട്രീയ നേതാവായിട്ടായിരിക്കും അഭിനയിക്കുക. മതിവദനി എന്ന ശക്തയായ ജില്ലാ കളക്ടറുടെ വേഷമായിരുന്നു ആദ്യ ഭാഗത്തില്‍ നയന്‍താര അവതരിപ്പിച്ചത്. ആരാധകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും വന്‍ സ്വീകാര്യമാണ് ചിത്രത്തിന് ലഭിച്ചത്. ഇതാണ് ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം എടുക്കാന്‍ സംവിധായകനെ പ്രേരിപ്പിച്ചത്.
വിചാരിച്ചലും പതിന്മടങ്ങ് ഹിറ്റായ ചിത്രമാണ് അറം. ഗോപി നൈനാര്‍ സംവിധാനം ചെയ്ത് കെ.രാജേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് സെപ്തംബറോടെ തുടങ്ങാനാണ് പദ്ധതി. ഇമൈക്ക നൊടികള്‍, കൊലൈയുതിര്‍ കാലം, കൊലമാവ് കോകില തുടങ്ങിയവയാണ് നയന്‍സിന്‍റെ ഷൂട്ടിംങ്ങ് നടക്കുന്ന പുതിയ തമിഴ് പ്രോജക്ടുകള്‍. ഇവ പൂര്‍ത്തിയാക്കിയ ശേഷമാകും അറം 2ല്‍ അഭിനയിക്കുക.