Select Your Language

Notifications

webdunia
webdunia
webdunia
webdunia

റേറ്റിംഗ് കൂട്ടാന്‍ ഡോക്ടറെ വിളിച്ചു, അവസാനം പുറത്താക്കി: ഇത് അദ്ദേഹത്തിന്റെ വിജയം: ആരതിപൊടി

Arati podi
, വെള്ളി, 19 മെയ് 2023 (16:11 IST)
ബിഗ്‌ബോസിന്റെ കഴിഞ്ഞ സീസണില്‍ പുറത്താക്കപ്പെട്ട് ഈ സീസണിലേക്ക് വിളിച്ചത് ഡോ റോബിന്റെ വിജയമാണെന്ന് റോബിന്റെ പ്രതിശ്രുത വധു ആരതിപൊടി. ബിഗ്‌ബോസ് സീസണ്‍ ഫൈവില്‍ നിന്നും പുറത്താക്കപ്പെട്ട് നാട്ടിലെത്തിയ റോബിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആരതി മനസ് തുറന്നത്.
 
ബിഗ്‌ബോസ് സീസണ്‍ ഫോറിന് ലഭിച്ച പ്രേക്ഷകശ്രദ്ധ പുതിയ സീസണിന് ലഭിച്ചില്ല. അതിനാലാണ് റോബിനെ അവര്‍ക്ക് ആവശ്യമായി വന്നത്. തുടര്‍ന്നാണ് ബിഗ്‌ബോസ് ഹൗസിലേക്ക് വിളിക്കുന്നത്. അതിന് ശേഷം എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ആരതി പറയുന്നു. ഇക്കുറി ഗെയിം കളിക്കാനല്ല അതിഥിയായാണ് ഡോക്ടര്‍ ബിഗ്‌ബോസിലെത്തിയത്. ഷോയില്‍ നിന്നും പുറത്താക്കിയ ആളെ അവര്‍ വീണ്ടും വിളിച്ചത് അദ്ദേഹത്തിന്റെ വിജയമാണ്. അതിഥിയായി വിളിച്ചതിനെ പോസിറ്റീവായി എടുക്കുന്നുവെന്നും ആരതിപൊടി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടിടിയില്‍ പുത്തന്‍ റിലീസുകള്‍, കാത്തിരുന്ന സിനിമകള്‍ എത്തി !