Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഗ്‌ബോസില്‍ മധുവിനെതിരായ പരാമര്‍ശം; അഖില്‍ മാരാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി

BigBoss Malayalam News

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 9 ഏപ്രില്‍ 2023 (12:11 IST)
ബിഗ്‌ബോസില്‍ മധുവിനെതിരായ പരാമര്‍ശത്തില്‍ അഖില്‍ മാരാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ഈ ആഴ്ചയിലെ വീക്കിലി ടാസ്‌കിനിടയിലാണ് അഖില്‍ വിവാദ പരാമര്‍ശം നടത്തിയത്. ടാസ്‌കില്‍ മത്സരാര്‍ത്ഥിയായ സാഗര്‍ സൂര്യ മീശമാധവനെ അവതരിപ്പിക്കുമ്പോള്‍ അടുക്കളയില്‍ കയറി ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിച്ചു. ഇതിലാണ് ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവിനോട് ഉപമിച്ചത്. 
 
നിന്നോട് അരിയാഹാരങ്ങള്‍ മോഷ്ടിക്കാനാണോടോ പറഞ്ഞത്, നീയാരാ മധുവോ, നീ പോയി ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കടാ, ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചാല്‍ മധുവിന്റെ അവസ്ഥയാവും -എന്നാണ് അഖില്‍ പറഞ്ഞത്. സാമൂഹ്യ പ്രവര്‍ത്തകന്‍ ദിനു വെയില്‍ ആണ് പരാതി നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരീക്ഷണങ്ങള്‍ക്ക് മമ്മൂട്ടി; മെഗാസ്റ്റാറിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍