Webdunia - Bharat's app for daily news and videos

Install App

സ്റ്റാർ സിംഗർ സീസൺ 9 കിരീടം ചൂടി അരവിന്ദ്: എന്തിനാണ് ഈ പ്രഹസനം? അർഹത മറ്റൊരാൾക്ക്? ചാനലിനെതിരെ പ്രേക്ഷകർ

നിഹാരിക കെ എസ്
തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (08:22 IST)
കൊച്ചി: സം​ഗീത പ്രേമികളുടെ കാത്തിരിപ്പ് അവസാനിച്ചു. ഏഷ്യാനെറ്റ് സ്റ്റാർ സിംഗര്‍ സീസൺ 9 ന്റെ വിജയിയായി അരവിന്ദ്. എറണാകുളം അങ്കമാലിയിലെ അറ്റ്ലസ് കൺവെൻഷൻ സെറ്ററിൽ ഞായറാഴ്ച വൈകീട്ട് ആറുമണി മുതല്‍ തുടങ്ങിയ ഗ്രാന്‍റ് ഫിനാലെയില്‍ അരവിന്ദ്, നന്ദ, ദിഷ, അനുശ്രീ, ബൽറാം എന്നിവരായിരുന്നു ഫൈനലിസ്റ്റുകളായിരുന്നത്. ഒപ്പം പ്രേക്ഷകര്‍ തിരഞ്ഞെടുത്ത  ശ്രീരാഗും ഫൈനലില്‍ എത്തി. എന്നാൽ, ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ അരവിന്ദ് അർഹനായിരുന്നില്ലെന്ന് ആരോപിച്ച് നിരവധി പ്രേക്ഷകരാണ് ചാനലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
 
ശ്രീരാഗ് അല്ലെങ്കിൽ ദിഷ ഇവരിൽ ഒരാളായിരുന്നു കിരീടത്തിന് ശരിക്കും അർഹൻ എന്നാണ് പ്രേക്ഷകർ പറയുന്നത്. ചാനൽ ചെയ്തത് പ്രഹസനമായിരുന്നുവെന്നും അർഹാനല്ലാത്ത ഒരാൾക്ക് കിരീടം നൽകിയത് ശരിയായില്ലെന്നുമാണ് ഇവരുടെ പക്ഷം. നിരവധി കമന്റുകളാണ് ഏഷ്യാനെറ്റിന്റെ ഈ വീഡിയോയ്ക്ക് താഴെയുള്ളത്.
 
'അവന്റെ മുഖം കണ്ടാൽ അറിയാം... ലോട്ടറി ആണെന്ന്... ആ ശ്രീരാഗ് എന്ത് നല്ല വോയിസ്‌ ആണ്. ഈ പയ്യനെക്കാളും മുന്നിൽ.... ബട്ട്‌...ഇവർ ഡ്രാമ കളിച്ചു, Winner price അഡജസ്റ്റ് മെന്റില് നേടിയ വിജയ൦. അ൪ഹതപ്പെട്ട വിജയമല്ല ഇത് , അവന്റ അച്ചന്റെ ക്യാഷിന്റെ പുറത്ത് നേടിയ വിജയ൦. ഇന്ന് അവ൯ പാടിയതില് ഒരുപാട് പിചൗട്ടു൦ മിസ്റ്റേക്സ് വന്നു, വെള്ളി വന്നു , എന്തിനാ ഹരിജിയേ പോലെ ഒരു വലിയ മനുഷ്യനെ ഒക്കെ ജഡ്ജിങ്ങ് പാനലീ കൊണ്ടു വന്ന് പ്രഹസന൦ കാണിക്കുന്നത്.സ൪ഗോ നിങ്ങള് ഒരൂമ്പിയ ഡയറക്ട൪ ആണ്. ഈ കമന്റിനടിയില് എത് കുരങ്ങ൯മാര് വന്ന് നെഗറ്റീവ് കമന്റിട്ടാലു൦ നെവ൪ മൈന്റ്. സെമിയിൽ നീതിപൂർവമായ ഒര് വിധിയാണ് ഉണ്ടായതെങ്കിൽ ഇന്നത്തെ ഫൈനൽ വിന്നർ ഉറപ്പായും ശ്രീരാഗ് ആയിരുന്നേനെ.
 
ദിശയുടെ ഫെെനലിലെ ആലാപനം കേട്ട് അത്ഭുതപ്പെട്ടു പോയി . തൊണ്ട കൊണ്ട് മായാജാലം സൃഷ്ടിച്ചവര്‍ക്കാണ് കപ്പ് എങ്കില്‍ ആ കപ്പ് ദിശ കെെവശമാക്കുമെന്ന് ഉറപ്പിച്ചിരുന്നു. ഇത് എങ്ങനെയാണ് ഈ ചെറുക്കന് ഒന്നാം സ്ഥാനം കിട്ടിയത്? ദിശ, ശ്രീരാഗ് എന്നിവർ അരവിന്ദിനെക്കാൾ നന്നായി പാടിയതായി തോന്നി. ജനകീയ ഗായകൻ വിജയി ശ്രീരാഗ്', ഇങ്ങനെ പോകുന്നു കമന്റുകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയിലെ 15 സംസ്ഥാനങ്ങളില്‍ സാല്‍മൊണെല്ല പൊട്ടിപ്പുറപ്പെട്ടു; കാരണം വെള്ളരിക്ക

റെയില്‍വേ ട്രാക്കിന് സമീപം സ്യൂട്ട്‌കേസിനുള്ളില്‍ 18കാരിയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

Kerala PSC Secretariat Assistant Exam 2025: സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ, ആദ്യഘട്ടം 24ന്

പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ ഉദ്യോഗസ്ഥനുമായി അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

റാപ്പ് സംഗീതം എന്നാണ് പട്ടിക ജാതിക്കാരുടെ തനത് കലാരൂപമായത്. വേടനെതിരെ അധിക്ഷേപവുമായി കെ പി ശശികല

അടുത്ത ലേഖനം
Show comments