Webdunia - Bharat's app for daily news and videos

Install App

വിവാഹ മോചനത്തിന് ശേഷം മക്കളെ ഞാന്‍ ഒറ്റയ്ക്കാണ് വളര്‍ത്തിയത്: 15 വർഷത്തെ ഇടവേളയെ കുറിച്ച് അരവിന്ദ് സ്വാമി

നിഹാരിക കെ എസ്
വെള്ളി, 8 നവം‌ബര്‍ 2024 (13:25 IST)
90 കളിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ ആരാധകരുള്ള നടനായിരുന്നു അരവിന്ദ് സ്വാമി. മണിരത്‌നം ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ച മുത്ത് എന്ന് തന്നെ പറയാം. കരിയറിന്റെ പീക്ക് ടൈമിൽ ആണ് അരവിന്ദ് സ്വാമി ബ്രേക്ക് എടുക്കുന്നത്. ഇപ്പോള്‍ മെയ്യഴകന്‍ എന്ന ചിത്രത്തിലൂടെ പ്രശംസകള്‍ നേടുന്ന അരവിന്ദ് സ്വാമി. മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലൂടെയായിരുന്നു അരവിന്ദ് സ്വാമിയുടെ തുടക്കം. തുടര്‍ന്ന് റോജ, ബോംബെ തുടങ്ങിയ സിനിമകളിലൂടെ പ്രതീക്ഷിക്കാത്ത അത്രയും പ്രശംസയും പേരും അരവിന്ദ് സ്വാമിയെ തേടിയെത്തി.
 
കരിയറിന്റെ പീക്ക് ടൈമിൽ സ്റ്റാർഡം താങ്ങാൻ കഴിയാതെ കരിയർ അവസാനിപ്പിച്ച നടൻ ആയിരുന്നു അരവിന്ദ് സ്വാമി. വർഷങ്ങൾ നീണ്ട ബ്രേക്ക്. ആ സമയത്തെ സ്റ്റാര്‍ഡം തനിക്ക് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. അതിനെ എങ്ങനെ ഹാന്റില്‍ ചെയ്യണം എന്നെനിക്കറിയില്ലായിരുന്നു. അതുകൊണ്ടാണ് അഭിനയം നിര്‍ത്തി യു എസ്സിലേക്ക് പോയത് എന്ന് അരവിന്ദ് സ്വാമി പറയുന്നു. ഇപ്പോൾ അത് ആസ്വദിക്കുന്നുവെന്നാണ് താരം പറയുന്നത്.
 
2005 ല്‍ അരവിന്ദിന് ഒരു അപകടം സംഭവിച്ചു. നട്ടെല്ലിനായിരുന്നു പരിക്ക്. അത് കാലുകളെ ബാധിച്ചു, വര്‍ഷങ്ങളോളം കാലിന് ഭാഗിക പക്ഷാഘാതം അനുഭവിച്ചു. ആദ്യമൊക്കെ നടക്കാൻ ബുദ്ധിമുട്ട് ആയിരുന്നു. പതുക്കെ ശരിയായി. ജീവിതത്തിലെ നേട്ടങ്ങളെല്ലാം ഒരുപാട് കഷ്ടപ്പാടുകൾ കൊണ്ട് നേടിയെടുത്തതാണെന്ന് അരവിന്ദ് സ്വാമി ഓർത്തെടുക്കുന്നു. താരം നിലവിൽ വിവാഹമോചിതാനാണ്.
 
വിവാഹ മോചനത്തിന് ശേഷം മക്കള്‍ രണ്ടു പേരും നടമൊപ്പമായിരുന്നു. പത്ത് വര്‍ഷത്തോളം അവരെ വളര്‍ത്തി വലുതാക്കാന്‍ പൂർണമായും മാറ്റിവെച്ചു. അരവിന്ദ് സ്വാമി ഒറ്റയ്ക്കാണ് അവരുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. ഇപ്പോള്‍ മകള്‍ക്ക് 19 വയസ്സായി, മകനും അവന്റെ കാര്യങ്ങള്‍ സ്വന്തമായി നോക്കാനുള്ള പക്വതയില്‍ എത്തിയതിന് ശേഷമാണ് സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയത് എന്ന് അരവിന്ദ് സ്വാമി അഭിമാനത്തോടെ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

താരസംഘടനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല; നടന്‍ ജയന്‍ ചേര്‍ത്തലക്കെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മ്മാതാക്കളുടെ സംഘട

അമിതവണ്ണവുമായി ബന്ധപ്പെട്ട വിഷാദം മൂലം സഹോദരങ്ങള്‍ ആത്മഹത്യക്ക് ശ്രമിച്ചു, യുവതി മരിച്ചു

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

അടുത്ത ലേഖനം
Show comments