Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ടര്‍ബോ' വില്ലന്‍ ആവാന്‍ ഈ തമിഴ് നടന്‍, മമ്മൂട്ടി ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍

Turbo   Arjun Das Mammootty    ടര്‍ബോ

കെ ആര്‍ അനൂപ്

, വെള്ളി, 15 ഡിസം‌ബര്‍ 2023 (10:12 IST)
മമ്മൂട്ടിയുടെ അടുത്തിടെ പുറത്തിറങ്ങിയ 'കാതല്‍-ദി കോര്‍' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.  ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (IFFK) 2023-ലും ചിത്രത്തിന് മികച്ച നിരൂപണങ്ങള്‍ ലഭിച്ചു.'ടര്‍ബോ'യുടെ ചിത്രീകരണത്തിലാണ്  താരം ഇപ്പോള്‍. നടന്‍ അര്‍ജുന്‍ ദാസ് സെറ്റില്‍ എത്തിയ സന്തോഷത്തിലാണ് നിര്‍മ്മാതാക്കള്‍. അര്‍ജുന്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിഥി വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നതെന്നും പറയുന്നുണ്ട്.

100 ദിവസത്തെ ചിത്രീകരണം ടര്‍ബോയ്ക്ക് ഉണ്ട്. മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ ഒരുക്കുന്നത്. ആദ്യ ഷെഡ്യൂള്‍ കോയമ്പത്തൂര്‍ ആയിരുന്നു നടന്നത്.
 
ഛായാഗ്രഹണം വിഷ്ണു ശര്‍മ്മയാണ് നിര്‍വഹിക്കുന്നത്.സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ വേഫേറര്‍ ഫിലിംസും ഓവര്‍സീസ് റീലീസ് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും കൈകാര്യം ചെയ്യും.
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടന്‍, ഷാരൂഖോ വിജയോ പ്രഭാസോ അല്ല !