Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടന്‍, ഷാരൂഖോ വിജയോ പ്രഭാസോ അല്ല !

The highest paid actor in Indian cinema Shahrukh Vijay  Prabhas

കെ ആര്‍ അനൂപ്

, വെള്ളി, 15 ഡിസം‌ബര്‍ 2023 (10:09 IST)
ലിയോ സിനിമയ്ക്ക് വിജയ് വാങ്ങിയ പ്രതിഫലം 100 കോടി ആണെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. സലാര്‍ സിനിമയില്‍ അഭിനയിക്കുന്നതിനായി പ്രഭാസ് വാങ്ങിയത് 150 കോടിയാണ്. അല്ലു അര്‍ജുനും ഷാരൂഖ് ഖാനും സല്‍മാന്‍ഖാനും അമീര്‍ഖാനും ഒക്കെ 150 കോടി വരെ പ്രതിഫലമായി വാങ്ങുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ഇവര്‍ ആരുമല്ല.

73 വയസ്സ് പ്രായമുള്ള രജനികാന്താണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. ഒടുവില്‍ പുറത്തിറങ്ങിയ ജയിലര്‍ സിനിമയില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ 210 കോടി രൂപ നടന് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം 100 കോടി നല്‍കിയ നിര്‍മ്മാതാക്കള്‍ വന്‍ വിജയമായതോടെ 110 കോടി രൂപ കൂടി നടന് നല്‍കി. ഒരു ബ്രാന്‍ഡഡ് കാറും ചിത്രത്തിന്റെ വിജയത്തിന് ശേഷം നിര്‍മ്മാതാവ് രജനിക്ക് സമ്മാനിച്ചു.
 
 
2007ല്‍ പുറത്തിറങ്ങിയ ശിവാജി എന്ന ചിത്രത്തിന് അന്ന് റെക്കോര്‍ഡ് പ്രതിഫലമാണ് നടന്‍ വാങ്ങിയത്. ഇന്ത്യയെ ഏറ്റവും കൂടുതല്‍ പ്രതിഫലം ആകുന്ന നടനായി അന്നും രജനികാന്ത് മാറിയിരുന്നു.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലൈക്കോട്ടൈ വാലിബനില്‍ ഇതും ഉണ്ടാകും, അപ്‌ഡേറ്റ് കൈമാറി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി