Select Your Language

Notifications

webdunia
webdunia
webdunia
webdunia

എപ്പോഴാണ് ഒരു മമ്മൂട്ടി ചിത്രം സംഭവിക്കുക?: മനസ് തുറന്ന് വിനീത് ശ്രീനിവാസൻ

എപ്പോഴാണ് ഒരു മമ്മൂട്ടി ചിത്രം സംഭവിക്കുക?: മനസ് തുറന്ന് വിനീത് ശ്രീനിവാസൻ

നിഹാരിക കെ.എസ്

, വെള്ളി, 31 ജനുവരി 2025 (11:40 IST)
നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് വിനീത് ശ്രീനിവാസൻ. പ്രണവ് മോഹൻലാലും ധ്യാന ശ്രീനിവാസനും കേന്ദ്ര കഥാപാത്രമായ വർഷങ്ങൾക്ക് ശേഷം ആണ് വിനീതിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ആയ സിനിമ. ഇപ്പോൾ വീണ്ടും ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വിനീത്. മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വെച്ച് സിനിമ ഒരുക്കാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വിനീത് ഇപ്പോൾ.
 
മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ വിനീത്, പൃഥ്വിരാജിനെയും തനിക്ക് ഇഷ്ടമാണെന്ന് വ്യക്തമാക്കി. തനിക്ക് തൃപ്തി തരുന്ന ഒരു തിരക്കഥ ഇതുവരെ തയ്യാറായിട്ടില്ലെന്നും ഉടനെയൊന്നും അങ്ങനെയൊരു സിനിമ സംഭവിക്കാൻ സാധ്യതയില്ലെന്നും വിനീത് വ്യക്തമാക്കി. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
'എനിക്ക് വലിയ ആഗ്രഹമുണ്ട് ലാലേട്ടന്റെയും മമ്മൂക്കയുടെയും കൂടെ ഒരു സിനിമ ചെയ്യാൻ. അതുപോലെ രാജു. ഇവരെല്ലാം എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളുകളാണ്. ആരാധനയുള്ള ആളുകളാണ്. വർക്ക് ചെയ്യണമെന്ന് ആഗ്രഹമുള്ള ആളുകളാണ്. ഞാൻ അവരെ വെച്ച് ചില സ്ക്രിപ്റ്റ് എല്ലാം പ്ലാൻ ചെയ്യുന്നുണ്ട്. പക്ഷേ എനിക്കൊരു തൃപ്തി ആയിട്ടില്ല. പെട്ടന്നൊന്നും ഉണ്ടാകാൻ സാധ്യതയില്ല', വിനീത് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസ് ആകാനുള്ളത് അഞ്ച് സിനിമകൾ, ഒന്ന് മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ പടം: മോഹൻലാൽ